അഞ്ചാം ഏകദിനം: രോഹിതിന് സെഞ്ച്വറി
text_fieldsപോർട്ട് എലിസബത്ത്: കരിയറിലെ 17ാം സെഞ്ച്വറിയുമായി രോഹിത് ശർമ. തുടർച്ചയായ രണ്ടു വിക്കറ്റുമായി ലുംഗി ഗിഡി. ഇന്ത്യ - ദക്ഷിണാഫ്രിക്ക അഞ്ചാം ഏകദിനം ആവേശകരമാകുന്നു. കഴിഞ്ഞ മൂന്നു മത്സരത്തിലും മങ്ങിപ്പോയ ഫോം വീണ്ടെടുത്ത് രോഹിത് അവസരത്തിനൊത്തുയർന്നപ്പോൾ 42 ഒാവറിൽ ഇന്ത്യ അഞ്ച് വിക്കറ്റിന് 236 റൺസിലെത്തി.
ഇല്ലാത്ത റണ്ണിനോടിയാണ് ക്യാപ്റ്റൻ വിരാട് കോഹ്ലിയും അജിൻക്യ രഹാനെയും പുറത്തായത്. രണ്ടാം വിക്കറ്റിൽ 105 റൺസിെൻറ മികച്ച കൂട്ടുകെട്ടുണ്ടാക്കിയ ശേഷമായിരുന്നു കോഹ്ലി, രോഹിത് ശർമയുമായുള്ള ആശയക്കുഴപ്പത്തിൽ റണ്ണൗട്ടായത്. തേഡ് മാനിലേക്ക് തട്ടിയിട്ട ശേഷം റണ്ണിനായി ഒാടിത്തുടങ്ങിയത് രോഹിതായിരുന്നു. പക്ഷേ, പന്ത് ഡുംമ്നിയുടെ കൈകളിലേക്ക് എത്തുന്നത് കണ്ട് അപകടം മണത്ത രോഹിത്, കോഹ്ലിയെ മടക്കുേമ്പാഴേക്കും ക്യാപ്റ്റൻ ക്രീസിെൻറ പാതി ദൂരം പിന്നിട്ടിരുന്നു. തിരികെ ക്രീസിലെത്തുന്നതിനു മുമ്പായി ഡുമ്നിയുടെ നേരിട്ടുള്ള ഏറ് സ്റ്റംപ് തകർക്കുകയയായിരുന്നു. 54 പന്തിൽ 36 റൺസായിരുന്നു േകാഹ്ലിയുടെ സംഭാവന. 79റൺസുമായി രോഹിത് ക്രീസിലുണ്ട്. ഇൗ ഏകദിന പരമ്പരയിൽ രോഹിതിെൻറ ആദ്യ സെഞ്ച്വറിയാണിത്.
ചരിത്രത്തിലാദ്യമായി ദക്ഷിണാഫ്രിക്കയിൽ പരമ്പര സ്വന്തമാക്കാനിറങ്ങുന്ന ഇന്ത്യൻ ടീമിന് നിർണായകമായ അഞ്ചാം ഏകദിനത്തിൽ ആക്രമണവും കരുതലും സമന്വയിച്ച തുടക്കമായിരുന്നു. 18ാമതെ ഒാവറിൽ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ നൂറ് കടന്നു. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് കഴിഞ്ഞ മത്സരങ്ങളിൽനിന്ന് വ്യത്യസ്തമായ തുടക്കമാണ് ധവാനും രോഹിത് ശർമയും ചേർന്ന് നൽകിയത്. ആദ്യ ഒാവറിൽ തന്നെ വിക്കറ്റ് വലിച്ചെറിയുന്ന രോഹിതിനെയല്ല പോർട്ട് എലിസബത്തിൽ കണ്ടത്. അതീവ സൂക്ഷ്മമായി നിലയുറപ്പിക്കുേമ്പാഴും മോശം പന്തുകളെ അതിർത്തി കടത്തിയ ഇന്നിങ്സാണ് രോഹിത് കാഴ്ചവെക്കുന്നത്. 23 പന്തിൽ 34 റൺസെടുത്ത ധവാൻ മികച്ച ഫോമിലായിരുന്നു.
െഎഡൻ മാർക്രത്തിെൻറ നേതൃത്വത്തിലിറങ്ങുന്ന ദക്ഷിണാഫ്രിക്ക ഇംറാൻ താഹിറിനു പകരം തബ്രയിസ് ഷംസിയെ ടീമിൽ ഉൾപ്പെടുത്തി. നിലവിൽ പരമ്പരയിൽ 3-1 ന് ഇന്ത്യ മുന്നിട്ട് നിൽകുേമ്പാൾ, അവശേഷിക്കുന്ന രണ്ട് മത്സരങ്ങൾ വിജയിച്ച് പരമ്പര സമനിലയിലാക്കൽ ആവും ആതിഥേയരുടെ ലക്ഷ്യം. ഇന്ത്യൻ ടീം മാറ്റമില്ലാതെയാണ് പോർട്ട് എലിസബത്തിൽ ഇറങ്ങുന്നത്. നാലാം ഏകദിനത്തിലെ ടീം തന്നെയായിരിക്കും ഇന്ന് കളിക്കാനിറങ്ങുക. എന്നാൽ ദക്ഷിണാഫ്രിക്കൻ നിരയിലേക്ക് ക്രിസ് മോറിസിന് പകരമായി തബ്രേസ് ഷംസിയെത്തും.
16ന് സെഞ്ചൂറിയനിലാണ് പരമ്പരയിലെ അവസാന ഏകദിനം നടക്കുക. മൂന്നു ട്വൻറി ട്വൻറി മത്സരങ്ങളും ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ കളിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.