ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പര റദ്ദാക്കി
text_fieldsന്യൂഡൽഹി: ഐ.പി.എല്ലിനു പിന്നാെല കേവിഡ് -19 കാരണം ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ ിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ഉപേക്ഷിച്ചു. ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം വ ർധിക്കുന്നതിനെത്തുടർന്ന് സന്ദർശക ടീം അംഗങ്ങൾ കളിക്കാൻ വിമുഖത പ്രകടിപ്പിച്ചതിനെത്തുടർന്നാണ് പരമ്പര റദ്ദാക്കിയത്.
മൂന്നു പതിറ്റാണ്ടിനിടെ ഇത് രണ്ടാംതവണ മാത്രമാണ് ഇന്ത്യയിൽ ഒരു ക്രിക്കറ്റ് പരമ്പര പാതിവഴിയിൽ ഉപേക്ഷിക്കുന്നത്. 2014ൽ വേതനപ്രശ്നത്തിൽ വെസ്റ്റിൻഡീസ് താരങ്ങൾ ക്രിക്കറ്റ് ബോർഡുമായി ഉടക്കിയതിനെത്തുടർന്നായിരുന്നു ആദ്യ സംഭവം. മാർച്ച് 15ന് ലഖ്നോയിലും 18ന് കൊൽക്കത്തയിലുമായിരുന്ന മത്സരങ്ങൾ അടച്ചിട്ട ഗാലറിയിൽ നടത്താമെന്നായിരുന്നു നേരേത്ത ധാരണ.
എന്നാൽ സംസ്ഥാനത്ത് 11 രോഗബാധിതരെ തിരിച്ചറിഞ്ഞതിനാൽ മത്സരം മാറ്റിവെക്കണമെന്ന് ഉത്തർപ്രദേശ് ആരോഗ്യമന്ത്രി ജയ്പ്രതാപ് സിങ് ആവശ്യപ്പെട്ടിരുന്നു. ധരംശാലയിൽ വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന ഒന്നാം ഏകദിനം മഴമൂലം ഉപേക്ഷച്ചിരുന്നു. രണ്ടാം ഏകദിനത്തിനായി ഇരുടീമുകളും വെള്ളിയാഴ്ച ലഖ്നോയിൽ വിമാനമിറങ്ങുകയും ചെയ്തിരുന്നു. പരമ്പര കളിക്കാനായി ദക്ഷിണാഫ്രിക്കൻ ടീം പിന്നീട് ഇന്ത്യയിലെത്തും. മത്സരക്രമം ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയും ബി.സി.സി.ഐയും ചേർന്ന് തീരുമാനിക്കും. ലഖ്നോയിൽനിന്ന് ന്യൂഡൽഹിയിലെത്തുന്ന ദക്ഷിണാഫ്രിക്കൻ ടീം ഉടൻ നാട്ടിലേക്ക് മടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.