ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ഏകദിനം ഒന്നിന്; 4-2ന് പരമ്പര ജയിച്ചാൽ ഇന്ത്യ ഒന്നാമത്
text_fieldsജൊഹാനസ്ബർഗ്: ടെസ്റ്റ് പരമ്പരക്കു ശേഷം ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരക്ക് വ്യാഴാഴ്ച തുടക്കം കുറിക്കും. റാങ്കിങ്ങിൽ ഒന്നും രണ്ടും സ്ഥാനക്കാർ തമ്മിലെ അഗ്നിപരീക്ഷയെന്ന പ്രത്യേകതകൂടി ആറ് മത്സരങ്ങളടങ്ങിയ പരമ്പരക്കുണ്ട്.
ഒന്നാം സ്ഥാനം നിലനിർത്താൻ ദക്ഷിണാഫ്രിക്കക്ക് പരമ്പര സമനില പിടിച്ചാൽ മാത്രം മതി. എന്നാൽ, ഇന്ത്യക്ക് ഒന്നാം സ്ഥാനത്തേക്ക് തിരിച്ചുവരാൻ 4-2ന് പരമ്പര ജയിച്ചേ മതിയാവൂ. അതേസമയം, 5-1ന് ദക്ഷിണാഫ്രിക്ക പരമ്പര ജയിച്ചാൽ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. ആസ്ട്രേലിയയെ തോൽപിച്ച ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തേക്ക് കയറും.
ആറ് ഏകദിനങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഫെബ്രുവരി ഒന്നിന് ഡർബനാണ് വേദിയാവുന്നത്. നാല്, ഏഴ്, 10, 13, 16 തീയതികളിലാണ് മറ്റു മത്സരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.