വീണ്ടും സ്പിൻ ആക്രമണം; തകർന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക
text_fieldsസെഞ്ചൂറിയൻ: ചൈനാമാൻ കുൽദീപ് യാദവിെൻറ സ്പിൻ ആക്രമണത്തിൽ തകർന്നടിഞ്ഞ് ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിര. രണ്ട് ഒാവറിൽ ഏഴ് റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ യാദവും യുസ്വേന്ദ്ര ചാഹലുമാണ് ആതിഥേയരുടെ മുൻ നിര ബാറ്റ്സ്മാൻമാരെ തിരിച്ചയച്ചത്. നിലവിൽ 63 ന് നാല് എന്ന പരിതാപകരമായ നിലയിലാണ് ദക്ഷിണാഫ്രിക്ക. ഹാഷിം അംലയെ പുറത്താക്കി ബുവനേഷ്വർ കുമാറാണ് ദക്ഷിണാഫ്രിക്കയെ ആദ്യം ഞെട്ടിച്ചത്.
നായകൻ കളം നിറഞ്ഞ ആദ്യ ഏകദിനത്തിലെ ജയത്തിന് ശേഷം ഇന്ത്യ രണ്ടാം ഏകദിന പോരാട്ടത്തിനിറങ്ങിയ സന്ദർശകർ ടോസ് നേടി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
സ്പിൻ ആക്രമണവും കോഹ്ലി രഹാനെ കൂട്ട് കെട്ടും വിജയം നൽകിയ ആദ്യ ഏകദിനം പോലെ കുറഞ്ഞ സ്കോറിന് ആതിഥേയരെ ഒതുക്കി പിന്തുടർന്ന് ജയിക്കാനായിരിക്കും ഇന്ന് ഇന്ത്യയുടെ ലക്ഷ്യം. ആദ്യ ഏകദിനത്തിലെ അതേ ടീമിനെയാണ് രണ്ടാം ഏകദിനത്തിലും ഉൾപെടുത്തിയത്.
22 കാരനായ െഎഡൻ മാർക്രമിെൻറ നായകത്വത്തിലിറങ്ങുന്ന ദക്ഷിണാഫ്രിക്ക ഡു പ്ലെസിസിെൻറ അഭാവത്തിൽ പരമ്പരയിലെ ആദ്യ വിജയം സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.