ഗിൽ, കരുൺ നായർ തിളങ്ങി; ഇന്ത്യ എ മികച്ച നിലയിൽ
text_fieldsവിശാഖപട്ടണം: ശുഭ്മാൻ ഗില്ലും കരുൺ നായരും ബാറ്റുകൊണ്ട് ആക്രമണം നയിച്ച രണ്ടാം ചതു ർദിന മത്സരത്തിെൻറ ആദ്യദിവസം ദക്ഷിണാഫ്രിക്ക എക്കെതിരെ ഇന്ത്യൻ എ ടീമിന് മികച്ച തു ടക്കം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 74 ഒാവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 233 റൺസുമായി ശക് തമായ നിലയിലാണ്.
ഇന്ത്യൻ സീനിയർ ടീമിലേക്ക് അടുത്തിടെ വിളിയെത്തിയതിെൻറ ആവേശ ം മൈതാനത്ത് പുറത്തെടുത്ത ഗിൽ 12 ഫോറും ഒരു സിക്സുമുൾപെടെ 92 റൺസാണ് അടിച്ചെടുത്തത്. വെർനൺ ഫിലാൻഡറും ലുങ്കി എംഗിഡിയും സെനുരാൻ മുത്തുസ്വാമിയും ഗില്ലിെൻറ ബാറ്റിെൻറ ചൂടറിഞ്ഞപ്പോൾ മൂന്നാം വിക്കറ്റിൽ ഒപ്പം ചേർന്ന കരുൺ നായരും ദക്ഷിണാഫ്രിക്കൻ ബൗളിങ്ങിനെ പ്രഹരിച്ചു.
135 പന്തിൽ 78 റൺസുമായി കരുൺ നായർ ക്രീസിലുണ്ട്. ദിലീപ് ട്രോഫിയിൽ തുടർച്ചയായി മികച്ച റൺനിരക്കു കുറിച്ച കരുൺ അതേ മികവോടെയാണ് ഇന്നലെയും ബാറ്റിങ് തുടർന്നത്. നാലാം വിക്കറ്റിൽ വിക്കറ്റ് കീപർ വൃദ്ധിമാൻ സാഹ 36 റൺസുമായി മികച്ച കൂട്ടുകെട്ടിലേക്ക് നീങ്ങുകയാണ്.
ഗില്ലിനു പുറമെ ടെസ്റ്റ് ടീമിൽ രണ്ടാം വിക്കറ്റ് കീപ്പറായി ഇടം പിടിച്ച താരമാണ് സാഹ. മത്സരത്തിൽ മികച്ച ഫോം തുടർന്നാൽ ഒന്നാം കീപ്പറായ ഋഷഭ് പന്തിനു വെല്ലുവിളിയാകാൻ സാധിക്കും.
അതേസമയം, ഗില്ലിനൊപ്പം ഇന്നിങ്സ് ഒാപൺ ചെയ്ത അഭിമന്യു ഇൗശ്വരനും (5) മൂന്നാമനായി എത്തിയ പ്രിയങ്ക് പഞ്ചലും (6) കാര്യമായ സംഭാവന നൽകാതെ മടങ്ങി.
ടോസ് ലഭിച്ച് ബൗളിങ് തെരഞ്ഞെടുത്ത പ്രോട്ടീസ് നിരയിൽ എൻഗിഡി, മൾഡർ, സിപാംല എന്നിവർ ഒാരോ വിക്കറ്റ് വീഴ്ത്തി. തിരുവനന്തപുരത്ത് നടന്ന ആദ്യ ചതുർദിനത്തിൽ ഇന്ത്യ ആധികാരിക ജയം കുറിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.