ദക്ഷിണാഫ്രിക്ക 335; ഇന്ത്യ അഞ്ചിന് 183
text_fieldsസെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൽ ബാറ്റിങ് തകർച്ച നേരിട്ട ഇന്ത്യ ചെറുത്തുനിൽപിനുള്ള ശ്രമത്തിൽ. ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ അപരാജിത അർധ സെഞ്ച്വറിയുടെ (85) കരുത്തിൽ രണ്ടാം ദിനം കളി നിർത്തുേമ്പാൾ സന്ദർശകർ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുത്തിട്ടുണ്ട്. ഹാർദിക് പാണ്ഡ്യയാണ് (11) കോഹ്ലിക്കൊപ്പം ക്രീസിൽ. അഞ്ച് വിക്കറ്റ് കൈയിലിരിക്കെ ആതിഥേയ സ്കോറിനൊപ്പമെത്താൻ ഇന്ത്യക്ക് 152 റൺസ് കൂടി വേണം.
130 പന്തിൽ എട്ട് ബൗണ്ടറിയടക്കമാണ് കോഹ്ലി 85ലെത്തിയത്. മറ്റു ബാറ്റ്സ്മാന്മാരെല്ലാം ദക്ഷിണാഫ്രിക്കൻ ബൗളർമാർക്കെതിരെ പതറിയപ്പോൾ കോഹ്ലി അനായാസം കളിച്ചു. ആക്രമണവും പ്രതിരോധവും സമാസമം സമ്മേളിപ്പിച്ചതായിരുന്നു ക്യാപ്റ്റെൻറ ഇന്നിങ്സ്. ഒാപണർ മുരളി വിജയ് (46) മാത്രമാണ് കോഹ്ലിക്ക് പിന്തുണ നൽകിയത്. ലോകേഷ് രാഹുൽ (10), ചേതേശ്വർ പുജാര (0), രോഹിത് ശർമ (10), പാർഥിവ് പേട്ടൽ (19) എന്നിവരെല്ലാം നിരാശപ്പെടുത്തി. ദക്ഷിണാഫ്രിക്കക്കായി മോർനെ മോർകൽ, കാഗിസോ റബാദ, ലുൻഗി എൻഗിഡി, കേശവ് മഹാരാജ് എന്നിവർ ഒാരോ വിക്കറ്റ് വീതം വീഴ്ത്തി.
എതിരാളികളെ ഒതുക്കി ഇശാന്തും സംഘവും
ആറിന് 269 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കക്ക് 66 റൺസ് കൂടിയേ ചേർക്കാനായുള്ളൂ. 63 റൺസെടുത്ത ക്യാപ്റ്റൻ ഫാഫ് ഡുപ്ലസിക്ക് കേശവ് മഹാരാജും (18) കാഗിസോ റബാദയും (11) പിന്തുണ നൽകിയപ്പോൾ സ്കോർ 300 കടന്നു. എന്നാൽ, ഇന്നിങ്സ് അധികം മുന്നോട്ടുപോകാൻ ഇന്ത്യൻ ബൗളർമാർ അവസരം നൽകിയില്ല. കഴിഞ്ഞ ദിവസം ഒരു വിക്കറ്റെടുത്തിരുന്ന ഇശാന്ത് ശർമ രണ്ടു പേരെ മടക്കിയപ്പോൾ ആദ്യ ദിനം മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്ന രവിചന്ദ്ര അശ്വിനൊപ്പം മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് പങ്കിട്ടു. ഡുപ്ലസിയെ ക്ലീൻ ബൗൾഡാക്കിയ ഇശാന്ത് റബാദയെ പാണ്ഡ്യയുടെ കൈയിലെത്തിച്ചു. മഹാരാജിെന ഷമിയുടെ പന്തിൽ പാർഥിവും മോർനെ മോർകലിനെ (ആറ്) അശ്വിെൻറ പന്തിൽ വിജയിയും പിടികൂടി. ലുൻഗി എൻഗിഡി (ഒന്ന്) പുറത്താവാതെ നിന്നു.
നായകെൻറ പോരാട്ടം
ലഞ്ചിനു തൊട്ടുമുമ്പ് ബാറ്റിങ് തുടങ്ങിയ ഇന്ത്യ സൂക്ഷ്മതയോടെയാണ് കളിച്ചത്. ശിഖർ ധവാന് പകരം അവസരം ലഭിച്ച രാഹുൽ വിജയ്ക്കൊപ്പം പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും പത്താം ഒാവറിൽ കളി മാറി. മോർകൽ എറിഞ്ഞ ഒാവറിൽ അടുത്തടുത്ത പന്തുകളിൽ രണ്ട് വിക്കറ്റ് വീണതോടെ ഇന്ത്യ രണ്ടിന് 28 എന്ന നിലയിലേക്ക് വീണു. രാഹുലിനെ മോർകൽ സ്വന്തം പന്തിൽ പിടികൂടിയപ്പോൾ തൊട്ടടുത്ത പന്തിൽ സിംഗിളിന് ശ്രമിച്ച പുജാരയെ എൻഗിഡി റണ്ണൗട്ടാക്കുകയായിരുന്നു.
മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ കോഹ്ലി, വിജയിനൊപ്പം ചേർന്നതോടെയാണ് ഇന്ത്യൻ ഇന്നിങ്സ് ശരിയായ ദിശയിലേക്ക് നീങ്ങിത്തുടങ്ങിയത്. വിജയ് പ്രതിേരാധത്തിലൂന്നി കളിച്ചപ്പോൾ ആക്രമണവും പ്രതിരോധവും സമന്വയിപ്പിച്ച കളിയായിരുന്നു കോഹ്ലിയുടെ കൈമുതൽ. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിന് 79 റൺസ് ചേർത്തു. ഒടുവിൽ മഹാരാജിെൻറ പന്തിൽ ക്വിൻറൺ ഡികോക്കിന് പിടികൊടുത്ത് മടങ്ങുേമ്പാൾ വിജയ് 126 പന്തിൽ ആറ് ബൗണ്ടറി പായിച്ചിരുന്നു. അഞ്ചാമനായി ക്രീസിലെത്തിയ രോഹിത് ശർമക്ക് ഇത്തവണയും അവസരം മുതലാക്കാനായില്ല.
അജിൻക്യ രഹാനെയുടെ സ്ഥാനത്ത് തുടർച്ചയായ രണ്ടാം കളിയിലും ഇറങ്ങേണ്ടിവന്നതിെൻറ അതിസമ്മർദം വലക്കുന്ന നിമിഷങ്ങളായിരുന്നു രോഹിതിന് ക്രീസിൽ. ഒടുവിൽ 27 പന്തിൽ രണ്ട് ബൗണ്ടറിയുമായി ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിലേതിന് സമാനമായി റബാദയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി രോഹിത് മടങ്ങുേമ്പാൾ സ്കോർ നാലിന് 132. മികച്ച ബാറ്റ്സ്മാനെന്ന വിശേഷണത്തിൽ വൃദ്ധിമാൻ സാഹക്ക് പകരം ടീമിലെത്തിയ പാർഥിവിന് പക്ഷേ അത് തെളിയിക്കാനായില്ല. എൻഗിഡിയുടെ പന്തിൽ ഡികോക്കിന് ക്യാച്ച് നൽകി തിരിച്ചുകയറിയപ്പോൾ സ്കോറിെൻറ പകുതിയെത്തുേമ്പാഴേക്കും ഇന്ത്യയുടെ പകുതി വിക്കറ്റുകൾ നഷ്ടപ്പെട്ട അവസ്ഥയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.