രോഹിതിന് സെഞ്ച്വറി ; ഇന്ത്യൻ ലീഡ് 300 കടന്നു
text_fieldsവിശാഖപട്ടണം: രോഹിത് ശർമ്മയുടെ (126) സെഞ്ച്വറി മികവിൽ ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിൻെറ രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ ലീഡ് 200 കടന്നു. രോഹിതിൻറെയും പൂജാരയും ചേർന്ന നയിച്ച രണ്ടാം ഇന്നിങ്ങ്സിൽ ഇന്ത്യ 238/2 എന്ന നിലയിലാണ് ഇപ്പോൾ. ചേതേശ്വർ പൂജാര(81) പിന്നീട് ഫിലാൻഡറിൻെറ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി ഒൗട്ടായി. എട്ട് വിക്കറ്റ് ബാക്കിയിരിക്കെ ഇന്ത്യക്ക് 309 റൺസിൻെറ ലീഡുണ്ട്. രവീന്ദ്ര ജഡേജയാണ് ക്രീസിൽ.
431 റൺസിനാണ് സന്ദർശകർ ഇന്ന് പുറത്തായത്. രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇന്ത്യക്ക് 21 റൺസെടുക്കുന്നതിനിടെ ആദ്യ വിക്കറ്റ് നഷ്ടമായി. ഒന്നാം ഇന്നിങ്സിൽ ഇരട്ട സെഞ്ചുറി നേടിയ ഓപണർ മായങ്ക് അഗർവാളാണ് (7) പുറത്തായത്. കേശവ് മഹാരാജിൻെറ പന്തിൽ ഫാഫ് ഡുപ്ലേസിക്ക് ക്യാച് നൽകിയാണ് മായങ്കിനെ പുറത്താക്കിയത്. പിന്നീട് ഒത്തുചേർന്ന രോഹിത് ശർമയും ചേതേശ്വർ പൂജാരയും സ്‌കോറിംഗ് നിരക്ക് വർധിപ്പിച്ചു. 350ന് പുറത്ത് ലീഡ് റൺസാണ് ഇന്ത്യയുടെ ലക്ഷ്യം.
രണ്ടു വിക്കറ്റുകളുമായി കളിക്കാനിറങ്ങിയ ദക്ഷിണാഫ്രിക്ക ഇന്ന് 46 റൺസ് നേടി ഇന്ത്യയുടെ ലീഡ് ചുരുക്കി. 502 റൺസെടുത്ത് ഇന്നിങ്സ് ഡിക്ലയർ ചെയ്ത ഇന്ത്യക്ക് ലഭിച്ചത് 71 റൺസിൻെറ ഒന്നാം ഇന്നിങ്സ് ലീഡ് മാത്രമാണ്. നാലാം ദിനം 11 റൺസ് ചേർക്കുമ്പോഴേയ്ക്കും മഹാരാജിനെ അശ്വിൻ പുറത്താക്കി. 10–ാം വിക്കറ്റിൽ കഗീസോ റബാഡ- മുത്തുസ്വാമി കൂട്ട്കെട്ടാണ് ദക്ഷിണാഫ്രിക്കൻ സ്കോർ ഉയർത്തിയത്. പത്താം വിക്കറ്റിൽ മുത്തുസ്വാമി–റബാദ സഖ്യം 35 റൺസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.