ഇന്ത്യ x ശ്രീലങ്ക ആദ്യ ഏകദിനം ഇന്ന്
text_fieldsകൊളംബോ: ടെസ്റ്റിൽ 100ൽ 100 മാർക്കും വാങ്ങിയ ഇന്ത്യൻ പട ഏകദിന പരീക്ഷക്ക് ഞായറാഴ്ച ക്രീസിലിറങ്ങും. ലങ്കക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയും തൂത്തുവാരാൻ തന്നെയാണ് വിരാട് കോഹ്ലിയുടെയും സംഘത്തിെൻറയും ഒരുക്കും. ധാംബുല്ല അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഉച്ചക്ക് 2.30നാണ് മത്സരം. 2019 ഇംഗ്ലണ്ട്് ലോകകപ്പ് ലക്ഷ്യംവെച്ച് യുവനിരയെ വളർത്തിയെടുക്കാനുള്ള തുടക്കമാണ് ഇൗ ടൂർണമെെൻറന്ന് ചീഫ് സെലക്ടർ എം.എസ്.കെ. പ്രസാദ് വ്യക്തമാക്കിയതിനാൽ ഫോം തെളിയിച്ച് മികവ് പുലർത്താനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ താരങ്ങൾ. ചില മാറ്റങ്ങളോടെയായിരിക്കും ഇന്ത്യൻ ടീം കളത്തിലിറങ്ങുക. കളിച്ച മത്സരങ്ങളിലെല്ലാം ഒാപണറായി ബാറ്റുവീശിയിരുന്ന ലോകേഷ് രാഹുൽ, ഞായറാഴ്ച നാലാമതായി ഇറങ്ങും.
ഏകദിന ടീമിൽ അരങ്ങേറിയതാണെങ്കിലും പരിക്ക് ആവർത്തിച്ചതോടെ ആറു മത്സരമേ കളിക്കാനായുള്ളൂ. ഇതിനിടക്ക് ഒരു സെഞ്ച്വറിയും ഒരു അർധസെഞ്ച്വറിയും താരം സ്വന്തം പേരിൽ കുറിച്ചിരുന്നു. ലോകേഷ് രാഹുൽ മികവുതെളിയിച്ച ബാറ്റ്സ്മാനാണെന്നും ആഭ്യന്തര ക്രിക്കറ്റിൽ മിഡിൽ വിക്കറ്റിൽ കഴിവു പുറത്തെടുത്തതിനാൽ നാലാമനായി ബാറ്റുചെയ്യുന്നത് പ്രയാസമാവില്ലെന്നും സെലക്ടർ പ്രസാദ് പറയുന്നു. ഒാപണിങ് സ്ഥാനത്തേക്ക് ഇന്ത്യയുടെ ആദ്യ കാല ജോടികളായിരുന്ന ശിഖർ ധവാനും രോഹിത് ശർമയും തിരിച്ചെത്തും. കോഹ്ലി പതിവുപേലെ രണ്ടാമതെത്തുേമ്പാൾ, അജിൻക്യ രഹാനെ മൂന്നാം സ്ഥാനത്തിറങ്ങും. അഞ്ചാമനായി വിക്കറ്റ് കീപ്പർ മഹേന്ദ്ര സിങ് ധോണിയും ആറാമത് മനീഷ് പാണ്ഡെയോ കേദാർ ജാദവോ ബാറ്റേന്തും. വെടിക്കെട്ടു ബാറ്റുമായി ആരാധകരുടെ മനംകവർന്ന ഒാൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ഏഴാമനാണ്.
ഇന്ത്യക്ക് നല്ല ഒാർമകൾ സമ്മാനിച്ച വേദിയാണ് രംഗിരി ധാംബുല്ല അന്താരാഷ്ട്ര സ്റ്റേഡിയം. 2004ന് ശേഷം ഏഷ്യ കപ്പ്, ദ്വിരാഷ്ട്ര-ത്രിരാഷ്ട്ര ടൂർണമെൻറുകളുൾപ്പെടെയുള്ള മത്സരങ്ങളിൽ വിജയം ഇന്ത്യക്കൊപ്പമായിരുന്നു. 11 ഏകദിന മത്സരങ്ങളിൽ ഇന്ത്യയും-ശ്രീലങ്കയും ഇവിടെ നേർക്കുനേർ വന്നപ്പോൾ നാലുതവണ മാത്രമേ ലങ്കൻപടക്ക് വിജയിക്കാനായുള്ളൂ. 2008ൽ വിരാട് കോഹ്ലി അരങ്ങേറ്റംകുറിച്ചതും ഇതേ വേദിയിൽ തന്നെയാണ്. പേസ് ബൗളിങ്ങിൽ ആക്രമണ ചുമതല ഭുവനേശ്വർ കുമാറിനും ജസ്പ്രീത് ബുംറക്കുമായിരിക്കും. ഇന്ത്യൻ സ്പിൻ ബൗളിങ്ങിെൻറ പ്രതീകമായിമാറിയ അശ്വിൻ-ജദേജ സഖ്യം വിശ്രമത്തിലായതിനാൽ കുൽദീപ് യാദവായിരിക്കും നേതൃത്വം നൽകുന്നത്. യുസ്വേന്ദ്ര ചഹൽ, അക്സർ പേട്ടൽ എന്നിവരിലൊരാൾക്കും നറുക്കുവീഴും.
മറുവശത്ത് ആതിഥേയരായ ശ്രീലങ്കക്ക് അഭിമാനപ്രശ്നമാണ് ഏകദിന പരമ്പര. സ്വന്തം നാട്ടുകാരുടെ മുന്നിൽ ടെസ്റ്റിൽ നാണംകെട്ട തോൽവികളേറ്റുവാങ്ങിയ ലങ്കക്കാർ, ഏകദിന-ട്വൻറി20 പരമ്പര പിടിച്ചടക്കാനുള്ള ഒരുക്കത്തിലാണ്. 2019 ലോകകപ്പ് യോഗ്യത നേടാൻ രണ്ട് വിജയങ്ങൾ ശ്രീലങ്കക്ക് ഇനിയും വേണ്ടതുണ്ട്. എന്നാൽ, ടെസ്റ്റ് ടീമിനേക്കാൾ ശക്തമായ നിരയാണ് ഏകദിനത്തിൽ ലങ്കക്കുള്ളത് എന്നതിനാൽ ക്യാപ്റ്റൻ ഉപുൽ തരംഗ ആത്മവിശ്വാസത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.