എയ്ഞ്ചലോ മാത്യൂസിനും ദിനേഷ് ചാണ്ഡിമലിനും െസഞ്ച്വറി; ലങ്കക്ക് ഒമ്പത് വിക്കറ്റ് നഷ്ടമായി
text_fieldsന്യൂഡൽഹി: വിരാട് കോഹ്ലിയുടെ ഇരട്ടസെഞ്ച്വറിക്കും മുരളി വിജയുടെ സെഞ്ച്വറിക്കും മറുപടിയായി ക്യാപ്റ്റൻ ദിനേശ് ചണ്ഡിമലും(147*) എയ്ഞ്ചലോ മാത്യൂസും(111) തിരിച്ചടിച്ചപ്പോൾ ശ്രീലങ്കൻ ക്യാമ്പ് അൽപമൊന്നു ആശ്വസിച്ചതാണ്. എന്നാൽ, നാലാം വിക്കറ്റിൽ ഇരുവരും ചേർത്ത 181 റൺസിെൻറ കൂട്ടുകെട്ടിൽ റൺമല പടുത്തുയർത്താനാവാതെ ലങ്ക വിക്കറ്റ് കളഞ്ഞുകുളിച്ചതോടെ മൂന്നാം ടെസ്റ്റ് ഇന്ത്യയുടെ വരുതിയിലേക്ക്. മൂന്നാം ദിനം മത്സരം അവസാനിക്കുേമ്പാൾ ലങ്ക ഒമ്പതുവിക്കറ്റ് നഷ്ടത്തിൽ 356 എന്ന നിലയിലാണ്. േഫാളോ ഒാൺ ഒഴിവാക്കാനായതിൽ ആശ്വസിക്കാം. പുറത്താകാതെ ക്യാപ്റ്റൻ ചണ്ഡിമലും(147) ലക്ഷൻ സൻഡകനുമാണ് (0) ക്രീസിൽ. ഒരുവിക്കറ്റ് മാത്രം ശേഷിക്കെ 180 റൺസിന് പിന്നിലാണ് ലങ്ക. നാലിന് 316 എന്ന നിലയിലായിരുന്ന അയൽക്കാർ, 27 റൺസിനിടെ നഷ്ടപ്പെടുത്തിയത് അഞ്ചു വിക്കറ്റുകളാണ്. സ്കോർ: ഇന്ത്യ-537/7 ഡിക്ല. ശ്രീലങ്ക-359/9.
മൂന്നിന് 131 എന്നനിലയിൽ തിങ്കളാഴ്ച ബാറ്റിങ് തുടർന്ന ലങ്കക്കായി ദിനേശ് ചണ്ഡിമലും എയ്ഞ്ചലോ മാത്യൂസും പുകമഞ്ഞിനെ വകഞ്ഞുമാറ്റിയായിരുന്നു ബാറ്റുവീശിയത്. സെഞ്ച്വറിക്കു മുെമ്പ ഇരുവരെയും ഫീൽഡർമാർ വിട്ടുകളഞ്ഞതിന് ഇന്ത്യ വലിയ വിലകൊടുക്കേണ്ടിവന്നു. അശ്വിന് വിക്കറ്റ് സമ്മാനിച്ച് മാത്യൂസ് മടങ്ങുേമ്പാൾ ശ്രീലങ്കൻ സ്കോർബോർഡിൽ 256 റൺസെത്തിയിരുന്നു. എന്നാൽ, പിന്നീടങ്ങോട്ട് ലങ്കക്ക് പിടിവിട്ടു. 27 റൺസെടുക്കുന്നതിനിടെ കൈവിട്ടത് അഞ്ചു വിക്കറ്റുകൾ. റോഷൻ സിൽവ (0), ഡിക്വെല്ല (0), സുരംഗ ലക്മൽ (5), ലാഹിരു ഗാമെയ്ജ് (1) എന്നിവർ എളുപ്പം മടങ്ങി.
നേരത്തെ നായകൻ വിരാട് കോഹ്ലിയുടെ ഇരട്ട സെഞ്ച്വറിയുടെയും (243) രോഹിത് ശർമയുടെ സെഞ്ച്വറിയുടെയും (155) മികവിലാണ് ഇന്ത്യ മികച്ച സ്കോർ ഉയർത്തിയത്. 536ന് ഏഴ് എന്ന നിലയിലായിരുന്ന ഇന്ത്യൻ ടീം, മൂടൽ മഞ്ഞും അന്തരീക്ഷ മലിനീകരണവും കാരണം ലങ്കൻ താരങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ ഇന്ത്യ ഇപ്പോൾ 1-0 ത്തിന് മുമ്പിലാണ്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമിയും ഇശാന്ത് ശർമയും ജഡേജയും ഒാരോ വിക്കറ്റ് വീതമെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.