വിൻഡീസിന് ലക്ഷ്യം 478; രണ്ടാം ടെസ്റ്റിൽ ഇന്ത്യ വിജയപ്രതീക്ഷയിൽ
text_fieldsകിങ്സ്റ്റൺ: വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ വ്യക്തമായ മേധാവിത്വത്തോടെ ഇന്ത്യ വിജയപ്രതീക്ഷയിൽ. 478 എന്ന ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന വിൻഡീസ് മൂന്നാം ദിനം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റിന് 45 റൺസ് എന്ന നിലയിലാണ്. രണ്ട് ദിനം ശേഷിക്കേ വിൻഡീസിന് ലക്ഷ്യത്തിലേക്ക് 433 റൺസ് കൂടി വേണം.
ഒന്നാമിന്നിങ്സിൽ വെസ്റ്റിൻഡീസ് 117 റൺസിന് ഓൾ ഔട്ടായിരുന്നു. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ നാല് വിക്കറ്റിന് 168 എന്ന നിലയിൽ ഡിക്ലയർ ചെയ്ത് വിൻഡീസിനെ വീണ്ടും ബാറ്റിങ്ങിനയച്ചു. ഇന്ത്യൻ നിരയിൽ ആദ്യ ഇന്നിങ്സിലെ സെഞ്ച്വറിക്കാരൻ ഹനുമ വിഹാരി (പുറത്താകാതെ 53) മികച്ച ഫോം തുടർന്നപ്പോൾ അജിങ്ക്യ രഹാനെയും ( പുറത്താകാതെ 64) മികവ് കാട്ടി.
വെസ്റ്റിൻഡീസ് രണ്ടാം ഇന്നിങ്സിലെ വിക്കറ്റുകൾ ഇഷാന്ത് ശർമയും മൊഹമ്മദ് ഷമിയും പങ്കിട്ടു. നേരത്തെ, ഒന്നാം ഇന്നിങ്സിൽ ഹാട്രിക് ഉൾപ്പടെ ആറ് വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയുടെ മാരക ബൗളിങ്ങിന് മുന്നിലാണ് വെസ്റ്റിൻഡീസ് തകർന്നത്.
ബുംറ ഹാട്രിക്
വെസ്റ്റിൻഡീസ് ഒന്നാം ഇന്നിങ്സിലെ തന്‍റെ ഒമ്പതാം ഒാവറിലാണ് ബുംറ ഹാട്രിക്കിലേക്ക് പന്തെറിഞ്ഞത്. ഡാരൻ ബ്രാവോയെ (4) ലോകേഷ് രാഹുലിെൻറ കൈയിലെത്തിച്ച ബുംറ മാജികിനു മുന്നിൽ പിടിച്ചുനിൽക്കാനാവാതെ ഷംറാഹ് ബ്രൂക്സും റോസ്റ്റൺ ചെയ്സും അടുത്തടുത്ത പന്തുകളിൽ സംപൂജ്യരായി വിക്കറ്റിന് മുന്നിൽ കുടുങ്ങി മടങ്ങി. ചെയ്സിെൻറ വിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ റിവ്യൂവിലൂടെയാണ് ബുംറക്ക് ഹാട്രിക്ക് സമ്മാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.