തിരുവനന്തപുരത്ത് ഇന്ന് ഇന്ത്യ x വിൻഡീസ് ഏകദിനം
text_fieldsതിരുവനന്തപുരം: പ്രളയാനന്തര കേരളത്തിലെ ആദ്യ രാജ്യാന്തര പോരാട്ടത്തിന് കേരളപ്പിറവിദിനത്തിൽ തലസ്ഥാനനഗരിയിൽ ടോസ് വീഴും. അതിജീവനത്തിെൻറ പിച്ചിൽ പന്തെറിഞ്ഞുതുടങ്ങിയ മലയാള നാടിന് ഉണർവേകാൻ വിരാട് കോഹ്ലിയുടെ ഇന്ത്യയും ജേസൺ ഹോൾഡറിെൻറ വിൻഡീസും ഇന്ന് ഉച്ചക്ക് 1.30ന് കാര്യവട്ടം സ്േപാർട്സ് ഹബിൽ പോരിനിറങ്ങും. ഗ്രീൻഫീൽഡ് മൈതാനിയിലെ ആദ്യ അന്താരാഷ്ട്ര ഏകദിന മത്സരത്തിന് ആവേശമൊരുക്കാൻ 42,000 കാണികൾക്കാണ് ഇരിപ്പിടസൗകര്യമുള്ളത്.
ഒരു വർഷം മുമ്പ് ഇതുപോലൊരു നവംബറിൽ കാര്യവട്ടത്തെ മഴനനഞ്ഞ പുൽമൈതാനിയിൽ കിവികളുടെ ചിറകരിഞ്ഞ ട്വൻറി20 മത്സരത്തിെൻറ മധുരസ്മരണകളുമായാണ് കോഹ്ലിയുടെ കുട്ടികൾ കളത്തിലിറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിലെ പടുകൂറ്റൻ ജയത്തിെൻറ ആത്മവിശ്വാസം അകമ്പടിയേകുേമ്പാൾ വിജയത്തിൽ കുറഞ്ഞതൊന്നും നീലപ്പടയുടെ സ്വപ്നത്തിൽ പോലുമില്ല. ഇടക്കുമാത്രം പൊട്ടിമുളക്കുന്ന പോരാട്ട വീര്യവുമായി കരീബിയൻസ് തിരിച്ചടിച്ചാൽ അനന്തപുരിയിലെ അങ്കത്തിന് ഉശിരുകൂടും. കണക്കിലും കളത്തിലും ഒരടി മുന്നിൽ (2-1) ഇന്ത്യയാണെങ്കിലും കാര്യങ്ങൾ അത്ര എളുപ്പമാവില്ല. റൺസൊഴുകുന്ന ഗ്രീൻഫീൽഡിലെ വിക്കറ്റിൽ ഇന്ന് തോറ്റാൽ വിൻഡീസുമായി പരമ്പര പങ്കിടേണ്ടിവരും. ജയിച്ചാൽ ദൈവത്തിെൻറ സ്വന്തം നാട്ടിൽനിന്ന് കിരീടവുമായി മടങ്ങാം.
കാര്യവട്ടം കാത്തിരിക്കുന്നു
കലാശപ്പോരിന് പിച്ചൊരുക്കി കാത്തിരിക്കുകയാണ് കാര്യവട്ടം. ഒരാഴ്ചയായി തലസ്ഥാനനഗരിയിൽ തെളിഞ്ഞ അന്തരീക്ഷമാണ്. എന്നാൽ, ബുധനാഴ്ച കാര്യവട്ടത്ത് മഴപെയ്തത് ആരാധകർക്ക് ആശങ്കയാവുന്നു. എങ്കിലും റൺമഴ പ്രതീക്ഷയിലാണ് എല്ലാവരും. 300 റൺസിൽ കുറഞ്ഞതൊന്നും ഗ്രീൻഫീൽഡിനെ തൃപ്തിപ്പെടുത്തില്ല.
മൂന്നു പതിറ്റാണ്ടിനുശേഷമാണ് അനന്തപുരിയിൽ ഏകദിന ക്രിക്കറ്റ് വിരുന്നെത്തുന്നത്. കണക്കുതീർക്കാനുണ്ട് ഇന്ത്യക്ക്. മലയാള മണ്ണിൽ വിൻഡീസിനെ മറികടക്കാൻ ഇന്ത്യക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. രണ്ടു തവണയാണ് ഇരു ടീമുകളും കേരളത്തിൽ നേർക്കുനേർ കണ്ടത്. 1988ൽ തിരുവനന്തപുരം യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിലും 2014ൽ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലും. രണ്ടു തവണയും ജയം വിൻഡീസിനൊപ്പം നിന്നു. 1988ൽ നായകനായിരുന്ന രവി ശാസ്ത്രിയാണ് ഇന്ന് പരിശീലകൻ. ആദ്യ ദിവസങ്ങളിൽ മന്ദഗതിയിലായിരുന്ന ടിക്കറ്റ് വിൽപന ഉൗർജിതമായി നടക്കുന്നുണ്ട്. 42,000 പേർക്കിരിക്കാവുന്ന ഗാലറി നിറയുമെന്നുതന്നെയാണ് പ്രതീക്ഷ.
ആശയക്കുഴപ്പമില്ലാതെ ഇന്ത്യ
ഇന്ത്യൻ കുപ്പായത്തിൽ 10,000 തികക്കാൻ ഒരു റൺസിെൻറ മാത്രം ദൂരമുള്ള എം.എസ്. ധോണി, 100 വിക്കറ്റിേലക്ക് രണ്ടു േപരെ ലക്ഷ്യമിട്ട് ഭുവേനശ്വർ, 5000 കടക്കാൻ 71 റൺസ് േതടി ധവാൻ, 2000 ക്ലബിേലക്ക് 18 റൺസ് അകലെ രവീന്ദ്ര ജേദജ... േകരളത്തിന് ആേഘാഷിക്കാൻ വിഭവസമൃദ്ധമായ റെേക്കാഡുകൾ േതടിയാണ് ഇന്ത്യൻ സംഘം ഇന്നിറങ്ങുന്നത്. ഇതിനെല്ലാം പുറമെ ദിവസവും റെേക്കാഡുകൾ തിരുത്തിയെഴുതുന്ന നായകനും. നാലു മത്സരങ്ങളിലും ഇന്ത്യക്ക് സെഞ്ച്വറിപ്പകിട്ടുണ്ട്. ഇന്ന് ആരുടെ ഉൗഴമാണെന്ന് കാത്തിരിക്കുന്നുണ്ട് കാര്യവട്ടം.
മധ്യനിരയുടെ സ്ഥിരതയില്ലായ്മയൊഴിച്ചാൽ ഇന്ത്യൻ ക്യാമ്പിൽ എല്ലാം ഭദ്രമാണ്. മുൻനിര നൽകുന്ന മുൻതൂക്കം മുതലെടുക്കാൻ േധാണിയുടെ മധ്യനിരക്ക് കഴിയുന്നില്ല. േകദാറിനെയും പന്തിനെയും ജദേജെയയും മാറിമാറി പരീക്ഷിച്ചെങ്കിലും രക്ഷയില്ല. ഖലീൽ അഹ്മദ് ഫോമിലെത്തിയതോടെ േപസർമാർ ഉണർവിലാണ്. ഇടൈങ്കയൻ േപസറെ േതടിക്കൊണ്ടിരുന്ന ഇന്ത്യക്ക് േലാകകപ്പിേലക്കുള്ള കരുതലാവുേമാ ഖലീൽ എന്ന് കണ്ടറിയണം.
ചരിത്രം ആവർത്തിക്കാൻ വിൻഡീസ്
േകരളത്തിൽ േതാറ്റിട്ടില്ലെന്ന റെേക്കാഡ് മാത്രമാണ് വിൻഡീസിെൻറ ആശ്വാസം. 21കാരൻ ഷിംേറാൺ ഹെയ്റ്റ്മെയറിലാണ് അവരുടെ പ്രതീക്ഷയത്രയും. എല്ലാ മത്സരങ്ങളിലും 100ന് മുകളിൽ സ്ട്രൈക്ക് േററ്റുള്ള ഹെയ്റ്റ്മെയർ ഒറ്റക്ക് കളി ജയിപ്പിക്കാൻ കെൽപുള്ള താരമാണ്. ഒാപണർ േറാവ്മാൻ പവൽ നാലു മത്സരങ്ങളിൽ അടിച്ചെടുത്തത് 45 റൺസ് മാത്രം.
പേസർമാരുടെ കാലം
ഇന്ത്യൻ ടീമിൽ ഇത് പേസർമാരുടെ കാലമാണ്. അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് അവർ കാഴ്ചവെക്കുന്നത്. സ്ഥിരതയാർന്ന പേസ് നിരയെ വാർത്തെടുക്കാനുള്ള ശ്രമത്തിെൻറ ഭാഗമായാണ് റൊേട്ടഷൻ നടപ്പാക്കുന്നത്. ഖലീൽ അഹ്മദ് ഭാവിയുള്ള താരമാണ്. അവന് ഇനിയും കൂടുതൽ ചെയ്യാനാവും. എം.എസ്. ധോണി ഇതിഹാസമാണ്. അദ്ദേഹത്തിെൻറ പരിചയസമ്പത്ത് ടീമിന് ഗുണം ചെയ്യും.
-ഭരത് അരുൺ (ഇന്ത്യൻ ബൗളിങ് കോച്ച്)
ഇൗ ചൂടിനോട് ഇഷ്ടം
കേരളത്തിലെ ചൂടുള്ള കാലാവസ്ഥ വിൻഡീസ് താരങ്ങൾക്ക് ഗുണം ചെയ്യും. ഏകദേശം സമാനമായ കാലാവസ്ഥയാണ് ഞങ്ങളുടേത്. മികച്ച യുവനിരയാണ് വിൻഡീസിേൻറത്. ഇന്ത്യയെ തോൽപിച്ച് പരമ്പര സമനിലയിലാക്കാമെന്ന് പ്രതീക്ഷയുണ്ട്. കാര്യവട്ടത്തേത് മികച്ച ഗ്രൗണ്ടാണ്. ഇന്നത്തെ മത്സരത്തിനായി കാത്തിരിക്കുന്നു. ഇന്ത്യയെപ്പോലൊരു മികച്ച ടീമിനെതിരെ പൊരുതിനിൽക്കുക എന്നത് വലിയ കാര്യമാണ്.
-നിക് പോത്താസ് (വിൻഡീസ് ഫീൽഡിങ് കോച്ച്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.