പരമ്പര തേടി ഇന്ത്യ
text_fieldsപോർട് ഒാഫ് സ്പെയിൻ: വിൻഡീസിനെതിരായ ഏകദിന പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് അവസാന മത്സരത്തിനിറങ്ങുന്നു. ആദ്യ കളി മഴ മുടക്കിയപ്പോൾ രണ്ടാം മത്സരം ഇന്ത്യ 59 റൺസി ന് ജയിച്ചിരുന്നു. അതേസമയം, വിൻഡീസിന് ഇന്ന് ജയിച്ചാൽ പരമ്പര സമനിലയിലാക്കാം. 42ാം സ െഞ്ച്വറി നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ (120) മികവിലായിരുന്നു രണ്ടാം ഏകദിനത്തിൽ ഇന്ത്യയുടെ ജയം. 71 റൺസെടുത്ത ശ്രേയസ് അയ്യരും തിളങ്ങി.
റൺദാഹത്തിൽ ധവാൻ
ലോകകപ്പിൽ സെഞ്ച്വറിയടിച്ച് തിളങ്ങിനിൽക്കെ പരിക്കേറ്റതിനെ തുടർന്ന് മടങ്ങേണ്ടിവന്ന ഒാപണർ ശിഖർ ധവാന് തിരിച്ചുവരവ് ടൂർണമെൻറായിരുന്നു ഇത്. എന്നാൽ, കളിച്ച നാല് ഇന്നിങ്സുകളിലും ഇടംകൈയന് തിളങ്ങാനായില്ല. ട്വൻറി20 പരമ്പരയിൽ 1, 23, 3, ഏകദിനത്തിൽ 2 എന്നിങ്ങനെയാണ് സ്കോർ. ടെസ്റ്റ് ടീമിൽ ഇല്ലാത്ത ധവാന് പര്യടനം ആത്മവിശ്വാസേത്താടെ അവസാനിപ്പിക്കണമെങ്കിൽ ഇന്ന് മികച്ച സ്കോർ വേണം.
അയ്യരുടെ തിരിച്ചുവരവ്
9, 88, 65, 18, 30, ബാറ്റ് ചെയ്തില്ല. ശരാശരി 42.00, സ്ട്രൈക്ക് റേറ്റ് 96.33. കളിച്ച ആറ് ഏകദിനങ്ങളിൽ ശ്രേയസ് അയ്യരുടെ റെക്കോഡാണിത്. ഒരു പുതുമുഖതാരത്തെ സംബന്ധിച്ചിടത്തോളം മികച്ച നേട്ടം. എന്നിട്ടും അതിനുശേഷമുള്ള ഒന്നരക്കൊല്ലം അയ്യർ ഏകദിനം കളിച്ചില്ല. ലോകകപ്പിനുമുമ്പുള്ള ഇൗ കാലയളവിൽ ഇന്ത്യ കളിച്ച 27 ഏകദിനങ്ങളിലും അയ്യർ പരിഗണിക്കപ്പെട്ടില്ല. ലോകകപ്പ് ടീം പരിഗണന വേളയിൽ നാലാം നമ്പറിൽ ദിനേഷ് കാർത്തികോ ഋഷഭ് പന്തോ അമ്പാട്ടി റായുഡുവോ എന്ന ചോദ്യമുയർന്നപ്പോഴൊന്നും അയ്യരുടെ പേര് കാര്യമായി ഉയർന്നുകേട്ടതുമില്ല.
ഇപ്പോൾ നാലാം നമ്പറിൽ കളിക്കുന്നത് പന്താണെങ്കിലും കഴിഞ്ഞ മത്സരത്തിൽ അഞ്ചാം നമ്പറിൽ ഇറങ്ങിയ അയ്യരാണ് നാലാം നമ്പറിന് യോജിച്ച കളി പുറത്തെടുത്തത്. മത്സരശേഷം ക്യാപ്റ്റൻ കോഹ്ലി താരത്തെ പ്രശംസിക്കുകയും ചെയ്തു. ഇന്നുകൂടി തിളങ്ങിയാൽ അയ്യർക്ക് ടീമിൽ സ്ഥാനമുറപ്പിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.