പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ: സഞ്ജു ഇറങ്ങുമോ?
text_fieldsതിരുവനന്തപുരം: ഹൈദരാബാദിൽ നേടിയ ത്രസിപ്പിക്കുന്ന വിജയത്തിെൻറ ആത്മവിശ്വാസത്തിൽ വെസ്റ്റിഡൻഡീസിനെതിരായ ട്വൻറി20 പരമ്പര വിജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. ഞായറാഴ്ച വൈകുന്നേരം ഏഴിന് കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ നടക്കുന്ന മത്സരത്തിന് മഴ വില്ലനാകുമോയെന്ന ആശങ്കയുണ്ട്. ശനിയാഴ്ച വൈകുന്നേരവും സ്റ്റേഡിയത്തിൽ മഴ െപയ്തിരുന്നു. ഞായറാഴ്ച വൈകുന്നേരം അഞ്ചിനുശേഷം മഴ പെയ്യാൻ സാധ്യതയുണ്ടെങ്കിലും മത്സരം പൂർണമായും തടസ്സപ്പെടുത്തില്ലെന്നാണ് സൂചന. അതിനാൽ ടോസ് നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ മിന്നുന്ന ബാറ്റിങ് പ്രകടനത്തിലൂടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ മുന്നിലാണ് ഇന്ത്യ. ഹൈദരാബാദിൽനിന്ന് ഇരുടീമുകളും പ്രത്യേക വിമാനത്തിൽ ഇന്നലെ രാത്രിയോടെ തിരുവനന്തപുരത്തെത്തി. കെ.സി.എ ഭാരവാഹികളും ക്രിക്കറ്റ് ആരാധകരും ചേർന്ന് ഹൃദ്യമായ വരവേൽപ്പാണ് നൽകിയത്. അവിടെനിന്ന് പ്രത്യേകം ബസുകളില്‍ കോവളത്തെ ഹോട്ടല്‍ ലീലയിലേക്ക് പോയി. ഇരുടീമുകള്‍ക്കും പരിശീലന സെഷനുകള്‍ ഇല്ല. വൈകുന്നേരം ഏഴിന് ആരംഭിക്കുന്ന മത്സരം കാണുന്നതിന് വൈകീട്ട് നാലുമുതല്‍ സന്ദർശകർക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാം.
മത്സരത്തിനായി രണ്ട് പിച്ചുകളും നാല് പ്രാക്ടീസ് പിച്ചുകളുമാണ് ഒരുക്കിയിട്ടുള്ളത്. റണ്ണൊഴുകുന്ന പിച്ചാണ് കാര്യവട്ടത്തേതെന്ന് ക്യൂറേറ്റര്‍ ബിജു വ്യക്തമാക്കി. അതിനാൽ ഹൈദരാബാദ് മത്സരത്തെപ്പോലെ തിരുവനന്തപുരം മത്സരവും മാറാനാണ് സാധ്യത. പൂർണമായും ഗ്രീൻപ്രോേട്ടാക്കോൾ പാലിച്ചായിരിക്കും മത്സരം നടത്തുക.
ടീമുകൾ
ഇന്ത്യ: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ശ്രേയസ് അയ്യര്‍, ശിവം ദുബേ, ഋഷഭ് പന്ത്, സഞ്ജു സാംസണ്, മനീഷ് പാണ്ഡേ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, ദീപക് ചാഹര്‍, യുസ്വേന്ദ്ര ചഹല്‍.
വെസ്റ്റിന്‍ഡീസ്: കീറൺ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), ഫാബിയന്‍ അലെന്‍, ബ്രന്‍ഡന്‍ കിങ്, ദിനേഷ് റാംദിന്‍, ഷെല്‍ഡന്‍ കോട്ട്രല്‍, എവിന്‍ ലൂയിസ്, ഷെര്‍ഫേന്‍ റുതര്‍ഫോര്‍ഡ്, ഷിംറോണ്‍ ഹെറ്റ്മെയര്‍, െജയ്സൻ ഹോള്‍ഡര്‍, കീമോ പോള്‍, നിക്കോളാസ് പൂരേന്, േഖറി പീയ്റീ, ലെന്‍ഡല്‍ സിമ്മൻസ്, ഹെയ്ഡെന്‍ വാൽഷ്, കെസ്റിക് വില്യംസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.