ഇന്ത്യ x വിൻഡീസ് ഒന്നാം ഏകദിനം ഇന്ന്; ധവാൻ തിരിച്ചെത്തി
text_fieldsപ്രോവിഡൻസ്: ലോകകപ്പ് സെമിയിലേറ്റ തോൽവിയുടെ നാണക്കേട് മായ്ച്ചുകളയാൻ ഇന്ത ്യ ഇന്ന് ഇറങ്ങുന്നു. ട്വൻറി20 മത്സരങ്ങൾ തൂത്തുവാരിയതിനു പിന്നാലെയെത്തുന്ന ഏകദിന പ രമ്പരയിലെ ആദ്യ അങ്കത്തിന് കരീബിയൻ ദ്വീപായ ഗയാനയിലെ പ്രോവിഡൻസിൽ തുടക്കമാകും. വിരലിനേറ്റ പരിക്കുമായി ലോകകപ്പിനിടെ പാതിവഴിയിൽ മടങ്ങിയ ശിഖർ ധവാെൻറ തിരിച്ച ുവരവാണ് സന്ദർശകരെ ആഹ്ലാദിപ്പിക്കുന്നത്. നായകൻ കോഹ്ലിയും ഉപനായകൻ രോഹിതും ക ഴിച്ചാൽ ടീമിലെ ഹിറ്റ്മാനായ ധവാൻ ഒാപണറുടെ റോൾ വീണ്ടുമേറ്റെടുക്കും. അതോടെ, ലോകേ ഷ് രാഹുൽ നാലാം സ്ഥാനത്തേക്ക് മടങ്ങും. കേദാർ ജാദവ്, ഋഷഭ് പന്ത് എന്നിവരാകും അഞ്ച്, ആറ് സ്ഥാനങ്ങളിൽ. മധ്യനിരയിലെ അവസാന സ്ഥാനം മനീഷ് പാെണ്ഡ, ശ്രേയസ് അയ്യർ എന്നിവരിലൊരാളും സ്വന്തമാക്കുന്നതോടെ ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പ് ശരിക്കും കസറും.
തുടർച്ചയായ മൂന്ന് ട്വൻറി20കളിലും പുതിയ പന്തെടുത്ത ഭുവനേഷ് കുമാറിന് ഏകദിനത്തിൽ വിശ്രമം അനുവദിക്കുമെന്നാണ് സൂചന. പകരം മുഹമ്മദ് ഷമി തുടങ്ങുമെന്നാണ് സൂചന. ട്വൻറി20യിൽ അരങ്ങേറ്റം ആഘോഷമാക്കിയ നവ്ദീപ് സെയ്നി ഏകദിനത്തിലും ആദ്യമായി അങ്കം കുറിക്കും.
കഴിഞ്ഞ ലോകകപ്പിൽ സെഞ്ചുറി കണ്ടെത്താൻ മറന്ന വിരാട് കോഹ്ലിയെന്ന ലോക ഒന്നാംനമ്പർ ബാറ്റ്സ്മാന് പഴയ പ്രതാപത്തിെൻറ വീണ്ടെടുപ്പ് കൂടിയാകും പ്രോവിഡൻസിലെ വേദിയെന്ന് ആരാധകർ സ്വപ്നം കാണുന്നു. വിൻഡീസിൽ ഏറ്റവും കൂടുതൽ റൺസ് നേട്ടമുൾപ്പെടെ റെക്കോഡുകൾ അനവധി സ്വന്തം പേരിൽ നേരേത്തതന്നെ കോഹ്ലി കുറിച്ചിട്ടതാണ്. അവ മറികടന്ന് പുതിയ ഉയരങ്ങളാകും ക്യാപ്റ്റെൻറ സ്വപ്നം. ലോകകപ്പുമായി താരതമ്യം കടന്നകൈയാണെങ്കിലും നാട്ടിലും മറുനാട്ടിലും കോഹ്ലിയുടെ ക്യാപ്റ്റൻസിക്കെതിരായ ചോദ്യശരങ്ങൾ വിൻഡീസിനെതിരെ വൻ ജയം നേടി മറികടക്കാമെന്നും കണക്കുകൂട്ടലുണ്ട്.
ലോകകപ്പിൽ അഞ്ചു ശതകങ്ങളുമായി റെക്കോഡ് പുസ്തകത്തിലേക്ക് ബാറ്റുവീശിയ രോഹിതിൽ പ്രതിഭ ഇപ്പോഴും അതേ ആവേശത്തോടെ നിലനിൽക്കുന്നുണ്ട്. ഋഷഭ് പന്ത്, ക്രുണാൽ പാണ്ഡ്യ എന്നിവരിൽ തുടങ്ങുന്ന പുതുനിര കൂടി ചേരുന്നതോടെ ഇന്ത്യൻ ബാറ്റിങ് ലൈനപ്പ് കീഴടക്കാൻ വിൻഡീസിന് നന്നേ പ്രയാസമാകും.
ഏകദിനങ്ങളിൽനിന്ന് വിരമിക്കാനൊരുങ്ങുന്ന ക്രിസ് ഗെയിൽ അവസാന കളികളിൽ തകർക്കുമെന്ന വിശ്വാസമാണ് വിൻഡീസ് മോഹങ്ങൾക്ക് ചിറകുനൽകുന്നത്. കനഡയിലെ ലീഗിൽ തകർപ്പൻ പ്രകടനവുമായി ഗെയ്ൽ പഴയ ഫോമിനരികെയാണ്. ഇടംകൈയൻ ഒാപണർ ജോൺ കാംപ്ബെൽ, റോസ്റ്റൺ ചെയ്സ്, കീമോ പോൾ എന്നിവരെയും 14 അംഗ ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്. ആഗസ്റ്റ് 11ന് ട്രിനിഡാഡിലെ ക്വീൻസ് പാർക് ഒാവലിലാണ് രണ്ടാം ഏകദിനം.
ടീം ഇന്ത്യ: വിരാട് കോഹ്ലി (നായകൻ), രോഹിത് ശർമ, ശിഖർ ധവാൻ, ലോകേഷ് രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ, കേദാർ ജാദവ്, മുഹമ്മദ് ഷമി, ഭുവനേഷ് കുമാർ, ഖലീൽ അഹ്മദ്, നവ്ദീപ് സെയ്നി.
വെസ്റ്റ് ഇൻഡീസ്: ജാസൺ ഹോൾഡർ (നായകൻ), ക്രിസ് ഗെയ്ൽ, ജോൺ കാംപ്ബെൽ, എവിൻ ലൂയിസ്, ഷായ് ഹോപ്, ഷിംറോൺ ഹെറ്റ്മിർ, നിേക്കാളാസ് പൂരാൻ, റോസ്റ്റൺ ചേസ്, ഫാബിയൻ അലെൻ, കാർലോസ് ബ്രത്വെയ്റ്റ്, കീമോ പോൾ, ഷെൽഡൺ കോട്രൽ, ഒഷെയ്ൻ തോമസ്, കമർ റോച്ച്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.