ഇന്ത്യ x വിൻഡീസ് ഏക ട്വൻറി20 ഇന്ന്
text_fieldsകിങ്സ്റ്റൺ: വെസ്റ്റിൻഡീസിനെതിരായ ഏക ട്വൻറി20 ക്രിക്കറ്റ് മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. ഇന്ത്യൻസമയം രാത്രി 9.30ന് സബീന പാർക്കിലാണ് മത്സരം. ഏകദിന പരമ്പര 3-1ന് കൈവിട്ട വെസ്റ്റിൻഡീസ് വെറ്ററൻ താരം ക്രിസ് ഗെയ്ലിനെ ടീമിലേക്ക് തിരിച്ചുവിളിച്ചാണ് ട്വൻറി20ക്ക് ഒരുങ്ങുന്നത്. വെടിക്കെട്ടുമായി ക്രിസ് ഗെയ്ലിെൻറ തിരിച്ചുവരവ് ഇന്ത്യൻ ബൗളർമാർക്ക് ഭീഷണിയാവും. െഎ.പി.എല്ലിൽ തിളങ്ങിയ ഏറെ താരങ്ങളുള്ള ഇന്ത്യക്ക് ട്വൻറി20 ഫോർമാറ്റിലേക്ക് മാറാൻ പ്രയാസമുണ്ടാകില്ല. ബാറ്റിങ് ഒാർഡറിൽ കാര്യമായ മാറ്റവും സന്ദർശകർ സ്വീകരിച്ചേക്കും.
രോഹിത് ശർമയില്ലാത്തതിനാൽ ശിഖർ ധവാനോടൊപ്പം ക്യാപ്റ്റൻ വിരാട് കോഹ്ലി ഒാപണിങ് സ്ഥാനത്ത് കളിക്കാനാണ് സാധ്യത. പരമ്പരയിൽ ഒരു സെഞ്ച്വറിയും മൂന്ന് അർധസെഞ്ചറിയുമടക്കം 350 റൺസെടുത്ത അജിൻക്യ രഹാനെ ആദ്യ ഇലവനിൽ ഇടംപിടിക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. യുവതാരം ഋഷഭ് പന്ത് കളിക്കാൻ സാധ്യതയുണ്ട്. ഇംഗ്ലണ്ടിനെതിരെ ബംഗളൂരുവിൽ താരം ഇറങ്ങിയിരുന്നു. ഏകദിന പരമ്പര കൈക്കലാക്കിയ ഇന്ത്യ, ട്വൻറി20യും നേടി വിൻഡീസ് പര്യടനം തൂത്തുവാരാനാകുമെന്ന പ്രതീക്ഷയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.