കോഹ്ലിക്ക് സെഞ്ച്വറി; ഇന്ത്യക്ക് ജയം, പരമ്പര
text_fieldsകിങ്സ്റ്റൺ: ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ സെഞ്ച്വറിയുടെ മികവിൽ വെസ്റ്റ്ഇൻഡീസിനെതിരായ അവസാന ഏകദിനത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം. ഇതോടെ അഞ്ച് മൽസരങ്ങളുള്ള പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കി. പാകിസ്താനെതിരെ ചാമ്പ്യൻസ് ട്രോഫിയിലെ പരാജയത്തിന് ശേഷം നടന്ന പരമ്പരയിലെ ജയം ഇന്ത്യക്ക് ആത്മവിശ്വാസം പകരുന്നതാണ്. സ്കോർ: വെസ്റ്റ് ഇൻഡീസ്–205/9, ഇന്ത്യ 206/2
വെസ്റ്റ്ഇൻഡീസ് ഉയർത്തിയ 206 റൺസ് വിജയ ലക്ഷ്യം ഇന്ത്യ അനായാസം മറികടക്കുകയായിരുന്നു. ഇന്ത്യക്കായി വിരാട് കോഹ്ലി(111) ദിനേശ് കാർത്തിക്(50), രഹാന(39) എന്നിവർ മികച്ച പ്രകടനം നടത്തി. 79 പന്തുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യ ലക്ഷ്യം മറികടന്നത്.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ്ഇൻഡീസിനെ മുഹമ്മദ് ഷമിയുടെയും ഉമേഷ് യാദവിെൻറയും മാരക ബോളിങ്ങാണ് തകർത്തത്. ഷമി നാലും യാദവ് മൂന്ന് വിക്കറ്റുകളും വീഴ്ത്തി. വെസ്റ്റ്ഇൻഡീസിനായി ഷായി ഹോപ്(51) മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.