ഇന്ത്യ-വിൻഡീസ് ഒന്നാം ഏകദിനം ഇന്ന്
text_fieldsഗുവാഹതി: ലോകകപ്പ് ഏകദിന ക്രിക്കറ്റ് പോരിന് ഇനി എട്ടു മാസത്തോളം മാത്രമേയുള്ളൂ. അതിനു മുമ്പായി ഇന്ത്യക്കുള്ളത് 18 ഏകദിന മത്സരങ്ങൾ. വിൻഡീസിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരക്ക് ഇന്ന് ഗുവാഹതിയിൽ തുടക്കമാവുേമ്പാൾ, ലോകകപ്പിനു മുേമ്പ മധ്യനിരയിലുള്ള പോരായ്മ നികത്താനുള്ള ഒരുക്കത്തിലാണ് ടീം ഇന്ത്യ.
അവസാന പരമ്പരകളിലെല്ലാം മധ്യനിരയിൽ സെലക്ടർമാർ പലരെയും പരീക്ഷിച്ചെങ്കിലും ഇതുവരെ അന്തിമ തീരുമാനത്തിലെത്താനായിട്ടില്ല. ആദ്യ മൂന്ന് ബാറ്റ്സ്മാൻമാരിൽ ഇന്ത്യക്ക് കാര്യമായി പ്രശ്നങ്ങളില്ലെന്നിരിക്കെ, ഏഷ്യകപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച അമ്പാട്ടി റായുഡു നാലാമനായി എത്തുമെന്നാണ് സൂചന. ഇംഗ്ലണ്ടിലും ഇന്ത്യയിലും ടെസ്റ്റ് മത്സരങ്ങളിൽ വിസ്േഫാടന ബാറ്റിങ് കാഴ്ചവെച്ച ഋഷഭ് പന്ത് വിൻഡീസിനെതിരെ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചേക്കും.
എം.എസ്. ധോണി കീപ്പറായിരിക്കെ സ്പെഷലിസ്റ്റ് ബാറ്റ്സ്മാെൻറ റോളിലായിരിക്കും വിക്കറ്റ് കീപ്പർകൂടിയായ പന്തിെൻറ ഇറക്കം.
ലോകകപ്പ് കഴിയുന്നതു വരെ ധോണിതന്നെയായിരിക്കും വിക്കറ്റിന് പിന്നിലെന്ന് ചീഫ് സെലക്ടർ എം.എസ്.കെ. പ്രസാദ് നേരത്തെ പറഞ്ഞിരുന്നു. കീപ്പിങ്ങിൽ പ്രായത്തെ വെല്ലുന്ന അസാധ്യപ്രകനം കാഴ്ചവെക്കുേമ്പാഴും ബാറ്റ്സ്മാനെന്ന നിലയിൽ ധോണി തീർത്തും പരാജയമാണ്.
കഴിഞ്ഞ ഏഷ്യ കപ്പിൽ നാലു ഇന്നിങ്സുകളിൽ 77 റൺസ് മാത്രമാണ് താരത്തിെൻറ സമ്പാദ്യം. ഇൗ വർഷം 15 മത്സരങ്ങളിൽ 10 തവണ ക്രീസിലെത്തിയപ്പോൾ, ബാറ്റിങ്ങിൽ ശരാശരി 28.12 മാത്രം. ഒാൾറൗണ്ടർ ഹാർദിക് പാണ്ഡ്യക്ക് പരിക്കേറ്റതിനാൽ ഇൗ റോളിൽ രവീന്ദ്ര ജദേജ ഇറങ്ങിയേക്കും.
ആദ്യ രണ്ടു ഏകദിനങ്ങളിൽ ഭുവനേശ്വർ കുമാറിനും ജസ്പ്രീത് ബുംറക്കും വിശ്രമം അനുവദിക്കപ്പെട്ടതിനാൽ മുഹമ്മദ് ഷമിയും ഉമേഷ് യാദവും പേസർമാരായിറങ്ങും. കുൽദീപ് യാദവും യുസ്വേന്ദ്ര ചഹലും തന്നെയാണ് സ്പിന്നർമാർ. വിൻഡീസ് നിരയിൽ ഒാപണർ എവിൻ ലൂയിസ് വ്യക്തിപരമായ കാരണങ്ങളാൽ നാട്ടിലേക്ക് മടങ്ങിയത് സന്ദർശകർക്ക് തിരിച്ചടിയാവും.ഒമ്പതാം റാങ്കുകാരായ വിൻഡീസിന് ഇന്ത്യയോട് പിടിച്ചു നിൽക്കണമെങ്കിൽ നന്നായി വിയർപ്പൊഴുക്കേണ്ടി വരും. 2014നു ശേഷം ഇതുവരെ ഒരു പരമ്പരപോലും ജയിക്കാൻ ഇവർക്കായിട്ടില്ല. അവസാന ഏകദിന പരമ്പരയിൽ ബംഗ്ലാദേശിനോട് 2-1ന് തോറ്റിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.