ആവേശത്തിലേക്ക് പെൺപടയെത്തി
text_fieldsമുംബൈ: ലോകകപ്പിൽ രണ്ടാമതെത്തി വനിത ക്രിക്കറ്റിന് രാജ്യത്ത് പുതിയ വിലാസം നൽകിയ ഇന്ത്യൻ ടീമിന് നാട്ടിൽ ആവേശ വരവേൽപ്. ആണാധിപത്യം വാഴുന്ന ക്രിക്കറ്റിൽ ഇനി വനിതകൾക്കും നല്ല കാലമാണെന്ന പ്രഖ്യാപനത്തോടെയാണ് ക്യാപ്റ്റൻ മിതാലി രാജിെൻറ നേതൃത്വത്തിലുള്ള സംഘം മുംബൈയിൽ ഛത്രപതി ശിവാജി ഇൻറർനാഷനൽ എയർപോർട്ടിൽ വിമാനമിറങ്ങിയത്.
ബി.സി.സി.െഎക്കു കീഴിലല്ലാതിരുന്ന 2005ൽ നടന്ന ലോകകപ്പിൽ സമാനമായി റണ്ണേഴ്സ് ആയപ്പോൾ നൽകിയ അതേ ആവേശത്തോടെയാണ് ഇന്നും ആരാധകർ സ്വീകരിക്കാൻ എത്തിയതെന്ന് മിതാലി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ലോർഡ്സിൽ നടന്ന കലാശപ്പോരിൽ ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ ഒമ്പതു റൺസിനായിരുന്നു ഇന്ത്യയുടെ പരാജയം.
ലോകകപ്പിലെ പ്രകടനം ഇന്ത്യയിൽ വനിത െഎ.പി.എൽ യാഥാർഥ്യമാക്കിയേക്കുമെന്ന് മിതാലി പറഞ്ഞു. വനിത െഎ.പി.എൽ നടത്താൻ കളിയുടെ പൊതുനിലവാരം മികച്ചതാകണം. ഇത്തവണ ലോകകപ്പിൽ എല്ലാ ടീമുകളും മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. സെഞ്ച്വറി നേടിയവരും ഒരു കളിയിൽ അഞ്ചു വിക്കറ്റ് നേടിയവരും ഒാരോ ടീമിലുമുണ്ട്. ആസ്ട്രേലിയയിലും ഇംഗ്ലണ്ടിലും ലീഗ് ക്രിക്കറ്റ് നടക്കുന്നത് പൊതുവായി പ്രകടനം മെച്ചപ്പെടുത്തിയിട്ടുണ്ടാകാം. െഎ.പി.എൽ തുടങ്ങാനായാൽ രാജ്യത്ത് കളിയുടെ നിലവാരമുയരുമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.