ആസ്ട്രേലിയക്ക് അഞ്ചാം കിരീടം; മെൽബണിൽ ഇന്ത്യൻ കണ്ണീർ
text_fieldsമെൽബൺ: കലാശപ്പോരാട്ടത്തിൽ എങ്ങനെ കളിക്കണമെന്ന് ആസ്ട്രേലിയ ഒരിക്കൽ കൂടി തെളിയിച്ചു. ട് വൻറി 20 വനിത ലോകകപ്പിെൻറ ഫൈനൽ വരെ അജയ്യരായി എത്തിയ ഇന്ത്യയെ 85 റൺസിന് തകർത്തെറിഞ്ഞാണ് ആസ്ട്രേലിയൻ പെൺ പുലികൾ ആഹ്ലാദനൃത്തം ചവിട്ടിയത്. വനിത ദിനത്തിൽ മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ സ്വന് തം നാട്ടുകാരെ ആവേശത്തിലാറാടിച്ച് ആസ്ട്രേലിയ അഞ്ചാം കിരീടമുയർത്തുേമ്പാൾ മറ്റൊരു ഫൈനലിൽ കൂടി ഇന്ത്യൻ വനിതകളുടെ കണ്ണീർവീണു.
ഇന്ത്യൻ വനിതകൾ കലാശപ്പോരാട്ടത്തിൽ ഒരിക്കൽ കൂടി കളിമറന്ന കാഴ്ചയാണ് ആദ്യം മുതൽ ദൃശ്യമായത്. ആസ്ട്രേലിയ ഉയർത്തിയ 184 റൺസ് പിന്തുടർന്നിറങ്ങിയ ഇന്ത്യൻ വനിതകൾക്ക് ഒരിക്കൽ പോലും വെല്ലുവിളി ഉയർത്താനായില്ല. ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ ട്വൻറി 20 റാങ്കിങ്ങിലെ ഒന്നാംറാങ്കുകാരി ഷെഫാലി വർമയെ നഷ്ടമായതോടെ ഇന്ത്യയുടെ വിധി തീരുമാനിക്കപ്പെട്ടിരുന്നു.
Meg Lanning shows her emotions after leading Australia to back-to-back #T20WorldCup titles pic.twitter.com/2xOXI4SSWe
— T20 World Cup (@T20WorldCup) March 8, 2020
ജെമിയ റോഡിഗ്രസ് പൂജ്യത്തിനും സ്മൃതി മന്ദാന 11 റൺസിനും മടങ്ങി. ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന് വെറും 4 റൺസ് മാത്രമേ എടുക്കാനായുള്ളൂ. 33 റൺസെടുത്ത ദീപ്തി ശർമയാണ് ഇന്ത്യൻ നിരയിലെ ടോപ്സ്കോറർ. ആസ്ട്രേലിയക്കായി മെഗൻ സ്കട്ട് നാലും ജെസ് ജൊനാസെൻ മൂന്നും വിക്കറ്റ് വീഴ്ത്തി.
39 പന്തിൽ നിന്നും 75 റൺസടിച്ച അലിസ ഹീലിയും 54 പന്തിൽ നിന്നും 78 റൺസടിച്ച ബെത്ത് മൂണിയുമാണ് ആസ്ട്രേലിയൻ ഇന്നിങ്സിെൻറ നട്ടെല്ലായത്. 2017ൽ നടന്ന ഏകദിന ലോകകപ്പിെൻറ കലാശപ്പോരാട്ടത്തിൽ ഇംഗ്ലണ്ടിനോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.