Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവീണ്ടും കുൽദീപ്​-ചാഹൽ...

വീണ്ടും കുൽദീപ്​-ചാഹൽ വിളയാട്ടം; മൂന്നിലും ജയിച്ച്​ ഇന്ത്യ

text_fields
bookmark_border
3rd-odi.png
cancel

കേപ്​ടൗൺ: കോഹ്​ലിയും കുൽദീപും ചാഹലും കാരണം ശനിദശ മാറാത്ത ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനത്തിലും തോറ്റ്​ തുന്നംപാടി. ചൈനാ മാൻ കുൽദീപും യുസ്​വേന്ദ്ര ചാഹലും ആതിഥേയരുടെ എട്ടുപേരെ നിരനിരയായി തിരിച്ചയച്ചപ്പോൾ 304 റൺസ്​ പിന്തുടർന്നവർ 179ൽ അവസാനിക്കുന്ന കാഴ്​ച്ചയാണ്​ കേപ്​ടൗണിൽ കണ്ടത്​. ഇരുവരും നാല്​ വീതം വിക്കറ്റുകളെടുത്തു. കഴിഞ്ഞ ഏകദിനത്തിൽ ഇരുവരും ചേർന്ന്  എട്ടുപേരെ ​കൂടാരം കയറ്റിയിരുന്നു. ഇതോടെ ആറ്​ മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 3-0 ന്​ മുന്നിലെത്തി. 

ആദ്യ രണ്ട്​ ഏകദിനങ്ങളിൽ സ്​കോർ പിന്തുടർന്ന്​ ജയിച്ച ഇന്ത്യക്ക്​ മൂന്നാം ഏകദിനത്തിൽ ടോസ്​ നഷ്​ടമായതും ആദ്യ ബാറ്റിങ്ങിനിറങ്ങേണ്ടി വന്നതുമെല്ലാം നിർഭാഗ്യമാവുമെന്നും വിജയിക്കാമെന്നും തെറ്റിധരിച്ച ദക്ഷിണാഫ്രിക്കൻ ടീം കോഹ്​ലിയുടെ ബാറ്റിങ്ങിന്​ മുന്നിൽ അടിയറവ്​ പറയുകയായിരുന്നു. ദക്ഷിണാഫ്രിക്കക്ക്​ വേണ്ടി ജെ.പി ഡ്യുമിനി 51 റൺസെടുത്തു. നായകൻ ​െഎഡൻ മാർക്രം (32) ഡേവിഡ്​ മില്ലർ (25) എന്നിവരും പിടിച്ച്​ നിന്നത്​ കൊണ്ടാണ്​ കുറഞ്ഞ സ്​കോറിലൊതുങ്ങാതെ രക്ഷപെട്ടത്​. മറ്റാർക്കും ദക്ഷിണാഫ്രിക്കൻ നിരയിൽ തിളങ്ങാനായില്ല. മുൻ നിരതാരങ്ങളായ ഫാഫ്​ ഡു പ്ലെസിസ്​, ഡിവില്ലേഴ്​സ്​, ഡികോക്ക്​ എന്നിവരുടെ അഭാവം ടീമിൽ കാര്യമായി നിഴലിച്ചു. 

നേരത്തെ നായകൻ വിരാട്​ കോഹ്​ലിയുടെ അപരാജിത സെഞ്ച്വറിയുടെ (160) മികവിലായിരുന്നു ഇന്ത്യ മികച്ച സ്​കോർ പടുത്തുയർത്തിയത്​. റബദെയുടെ പന്തിൽ കോഹ്​ലി എൽബിയിൽ കുടുങ്ങിയത്​ അംപയർ ഒൗട്ട്​ വിധിച്ചിരുന്നു. റിവ്യൂവിലൂടെ തിരിച്ച്​ വന്ന കോഹ്​ലി പിന്നീട്​ ദക്ഷിണാഫ്രിക്കയുടെ അന്തകനാകുന്ന കാഴ്​ചയാണ്​ കണ്ടത്​. അർധ സെഞ്ച്വറി നേടിയ ശിഖർ ധവാൻ 76 മികച്ച പിന്തുണ നൽകിയിരുന്നു. ടെസ്​റ്റ്​ പരമ്പരയിലേറ്റ പരാജയത്തിന്​ മധുര പ്രതികാരമായി ഏകദിന പരമ്പര തൂത്തുവാരാനാണ്​ ഇന്ത്യ ലക്ഷ്യമിടുന്നത്​.

ടോസ്​ നഷ്​ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക്​ റൺസൊന്നുമെടുക്കാതെ രോഹിത്​ ശർമയെയായിരുന്നു​ തുടക്കത്തിൽ തന്നെ നഷ്​ടമായത്​. പേസർ കഗിസൊ റബദെയാണ്​ ശർമയെ പുറത്താക്കിയത്​. തുടർന്ന്​ ഒത്ത്​ ചേർന്ന കോഹ്​ലി ധവാൻ കൂട്ടു​കെട്ട്​ ഇന്ത്യയെ മികച്ച സ്​കോർ പടുത്തുയർത്താൻ സഹായിച്ചു​. എന്നാൽ സ്​കോർ 140 നിൽകെ ജെ.പി ഡ്യുമിനിയുടെ പന്തിൽ ​െഎഡൻ മാർക്രമിന്​ ക്യാച്ച്​ നൽകി ധവാൻ മടങ്ങിയത്​ ഇന്ത്യക്ക്​ ക്ഷിണമായി. തുടർന്ന്​ വന്ന അജിൻക്യ രഹാനെ (11) ഹർദ്ദിക്​ പാണ്ഡ്യ(14) എന്നിവരും എളുപ്പം പുറത്തായി. എം.എസ്​ ധോനിയും കേദർ ജാഥവും പിടിച്ചു നിന്നില്ല. ദക്ഷിണാഫ്രിക്കക്ക്​ വേണ്ടി ജെ.പി ഡ്യുമിനി രണ്ട്​ വിക്കറ്റുകളെടുത്തു.  കഗിസൊ റബദെ, ക്രിസ്​ മോറിസ്​, ഇമ്രാൻ താഹിർ എന്നിവർ ഒാരോ വിക്കറ്റുകളുമെടുത്തു. 

ആദ്യ രണ്ട്​ ഏകദിനങ്ങളിലേറ്റ പരാജയത്തിന്​ മറുപടി നൽകാൻ കേപ്​ടൗണിൽ ഇന്നിറങ്ങിയ ദക്ഷിണാഫ്രിക്ക ടോസ്​ നേടി ബൗളിങ്​ തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഏകദിനത്തിൽ സെഞ്ച്വറി നേടിയ നായകൻ ഡുപ്ലെസിസി​​​​​െൻറ അഭാവത്തിൽ തന്നെയാണ്​ ഇന്നും ദക്ഷിണാഫ്രിക്ക ഇറങ്ങിയത്​. ക്വിൻറിൻ ഡികോക്കും ഇന്ന്​ കളിച്ചില്ല. അതേ സമയം ലുങ്കി എംഗിഡി, ഹൈൻറിച്ച്​ ക്ലാസെൻ എന്നിവരുടെ ആദ്യ ഏകദിന മത്സരമായിരുന്നു ഇന്നത്തെത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india vs south africamalayalam newssports newsCricket News3rd ODIindia won
News Summary - india won-3rd odi capetown - sports news
Next Story