ലോകകപ്പിനൊരുങ്ങാൻ ഇന്ത്യ
text_fieldsമാഞ്ചസ്റ്റർ: അടുത്ത വർഷത്തെ ക്രിക്കറ്റ് ലോകകപ്പിെൻറ ഡ്രസ് റിഹേഴ്സലായി ഇന്ത്യയുടെ ഇംഗ്ലീഷ് പര്യടനത്തിന് ഇന്ന് തുടക്കം. ഒരു വർഷത്തിൽ താഴെമാത്രം ബാക്കിയുള്ള ലോകകപ്പിന് ടീമിനെ പാകപ്പെടുത്താനായി ഇംഗ്ലണ്ടിലെത്തിയ വിരാട് കോഹ്ലിയും സംഘവും മൂന്ന് ഏകദിനവും ട്വൻറി20യും നാല് ടെസ്റ്റുകളുമാണ് ആഗസ്റ്റ് 30 വരെ നീളുന്ന പരമ്പരയിൽ കളിക്കുന്നത്. മാഞ്ചസ്റ്ററാണ് പ്രഥമ പോരാട്ടത്തിെൻറ വേദി.
ഇംഗ്ലീഷ് മാരത്തൺ ടെസ്റ്റിന് മുന്നോടിയായി അയർലൻഡിനെതിരെ ട്വൻറി20 ജയിച്ചാണ് കോഹ്ലിയും സംഘവും പര്യടനത്തിന് തുടക്കമിട്ടത്. ഇന്ത്യൻ സമയം രാത്രി 10 മുതലാണ് കളി. സോണി സിക്സിൽ തത്സമയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.