ലോകകപ്പ് ടീം: കാർത്തിക് ടീമിൽ; പന്തും റായിഡുവും പുറത്ത്
text_fieldsമുംബൈ: ഇംഗ്ലീഷ് മണ്ണിൽ ഇന്ത്യൻ സ്വപ്നങ്ങൾക്ക് ജീവൻ പകരാനുള്ള 15 പേർ തയാർ. ഞെട്ടിപ് പിക്കുന്ന തീരുമാനങ്ങളൊന്നുമില്ല. കരുതലായി ടീമിനൊപ്പം കൂട്ടാനുള്ള രണ്ടുപേരെ പരി ഗണിച്ചപ്പോൾ പുതുരക്തത്തിനു പകരം പരിചയസമ്പത്തിൽ വിശ്വാസമർപ്പിക്കാനായിരുന ്നു എം.എസ്.കെ. പ്രസാദിെൻറ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനം. വിക്കറ ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിനെയും നാലാം നമ്പറിലെ പരിചയക്കാരൻ അമ്പാട്ടി റാ യുഡുവിനെയും ഒഴിവാക്കിയപ്പോൾ സീനിയർ താരം ദിനേഷ് കാർത്തികും വിജയ് ശങ്കറും ടീമി ലെത്തി. ലോകേഷ് രാഹുൽ, രവീന്ദ്ര ജദേജ എന്നിവരും ഇന്ത്യയുടെ ലോകകപ്പ് സംഘത്തിൽ ഇടംപ ിടിച്ചു.
എം.എസ്.െക. പ്രസാദിെൻറ നേതൃത്വത്തിലുള്ള അഞ്ചംഗ സെലക്ഷൻ കമ്മിറ്റിയും ക്യാപ്റ്റൻ വിരാട് കോഹ്ലിയും ചേർന്നാണ് ടീമിനെ തിരഞ്ഞെടുത്തത്.
നാലാം നമ്പറിൽ ആര്?
ലോകകപ്പിനുള്ള ടീം പ്രഖ്യാപനത്തിന് മാസങ്ങൾക്കുമുേമ്പ ആകാംക്ഷ മുഴുവൻ നാലാം നമ്പറിലെ ബാറ്റ്സ്മാനെ കുറിച്ചായിരുന്നു. 2017 മുതൽ ഇൗ സ്ഥാനത്ത് 11 പേരെ പരീക്ഷിച്ച ടീം ഇന്ത്യ ലോകകപ്പിൽ ആരെ വിശ്വസിക്കുമെന്നറിയാനുള്ള കാത്തിരിപ്പ്. മൂന്നു വർഷത്തിനിടെ ഇൗ സ്ഥാനത്ത് ഏറ്റവും അവസരം ലഭിച്ച അമ്പാട്ടി റായുഡു, പുതുമുഖങ്ങളായ ഋഷഭ് പന്ത്, വിജയ് ശങ്കർ എന്നിവർക്കൊപ്പം സാധ്യത പട്ടികയിൽ മാത്രമായിരുന്നു ദിനേഷ് കാർത്തിക്. എന്നാൽ, റായുഡുവിനെയും പന്തിനെയും സെലക്ടർമാർ വെട്ടിയതോടെ കാർത്തികും വിജയ് ശങ്കറും കേദാർ ജാദവുമായി ചുരുക്കപ്പട്ടികയിൽ. ആവശ്യമെങ്കിൽ ഒരുകൈ നോക്കാൻ ലോകേഷ് രാഹുലുമുണ്ട്. ഇവരിൽ നാലാം നമ്പറിൽ പ്രഥമ പരിഗണന വിജയ് ശങ്കറിനാവും. ബാറ്റ്സ്മാൻ, ഫീൽഡർ, ബൗളർ എന്നീ മൂന്നു റോളിലും ഉപയോഗിക്കാമെന്നതും സമീപകാലത്തെ ഫോമും ശങ്കറിന് നറുക്ക് വീഴാൻ കാരണമായി. ദിനേഷ് കാർത്തികും കേദാർ ജാദവും പിന്നാലെയുണ്ട്. സമ്മർദങ്ങളിൽ കളിച്ച് മത്സരം ഫിനിഷ് ചെയ്യാനുള്ള മിടുക്കാണ് ദിനേഷ് കാർത്തികിൽ കാണുന്ന ഗുണമെന്ന് സെലക്ടർ എം.എസ്.കെ. പ്രസാദ് വ്യക്തമാക്കി.
യോഗത്തിൽ നാലാം നമ്പറിൽ എം.എസ്. ധോണിയെ കളിപ്പിക്കുന്നതും ചർച്ച ചെയ്തതായി പ്രസാദ് പറഞ്ഞു. രോഹിത് ശർമയാണ് നേരേത്ത ഇൗ നിർദേശം മുന്നോട്ടുവെച്ചത്. മൂന്നാം ഒാപണറുടെ റോളിൽ പരിഗണിക്കാൻ കൂടിയാണ് രാഹുലിനെ കരുതുന്നത്.
പന്ത്്, സ്റ്റംപ്ഡ്
കാർത്തിക്
2007ലെ ലോകകപ്പ് കളിച്ച ഇന്ത്യൻ ടീമിലെ രണ്ടുപേർ മാത്രമാണ് 2019ലുള്ളത്. അന്ന് ഒന്നാം വിക്കറ്റ് കീപ്പറായി എം.എസ്. ധോണിയും റിസർവായി ദിനേഷ് കാർത്തികും. 12 വർഷത്തിനുശേഷം ഇന്ത്യ വീണ്ടുമൊരു ലോകകപ്പിനൊരുങ്ങുേമ്പാൾ ധോണിക്കും കാർത്തികിനും ഒരു മാറ്റവുമില്ല. ധോണി ഫസ്റ്റ് ചോയ്സും കാർത്തിക് റിസർവിലും.
ഋഷഭ് പന്തോ ദിനേഷ് കാർത്തികോ -ആരാവും രണ്ടാം വിക്കറ്റ് കീപ്പറെന്നായിരുന്നു ചോദ്യങ്ങൾ. അതിനുള്ള ഉത്തരം സെലക്ടർ പ്രസാദ് വ്യക്തമാക്കി. ‘‘ധോണിക്ക് പരിക്കുപറ്റിയാൽ ആര് എന്നതിനുള്ള ഉത്തരമായാണ് പന്തിനെയും കാർത്തികിനെയും പരിഗണിച്ചത്. രണ്ടിൽ ആരെ ഉൾപ്പെടുത്തുമെന്നത് ദുഷ്കരമായ തീരുമാനമായിരുന്നു. പുതുമുഖ താരമായ പന്തിനെക്കാൾ കാർത്തികിെൻറ പരിചയസമ്പത്തിന് മുൻഗണന നൽകി. സമ്മർദങ്ങളിൽ നന്നായി ഫിനിഷ് ചെയ്തുവെന്ന റെക്കോഡ് കാർത്തികിന് ഗുണകരമായി’’ -പ്രസാദ് പറഞ്ഞു. വിക്കറ്റ് കീപ്പിങ്ങിലും പന്തിനെക്കാൾ കാർത്തിക് തന്നെയാണ് സെലക്ടർമാരുടെ മനംകവർന്നത്.
ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച അതേ ദിവസമായിരുന്നു ആസ്ട്രേലിയയുടെയും പ്രഖ്യാപനം. അഞ്ചു സ്പെഷലിസ്റ്റ് പേസർമാർക്ക് അവർ ഇടംനൽകിയപ്പോൾ ഇന്ത്യ ഉൾപ്പെടുത്തിയത് മൂന്നു പേസർമാരെ. ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി. ടൂർണമെൻറിൽ ഒമ്പതു ലീഗ് മത്സരങ്ങൾ കളിക്കണമെന്നിരിക്കെയാണ് 15 അംഗ ടീമിലെ മൂന്നു പേസർമാർ. സ്പിന്നർമാരെയും പാർട്ട്ടൈം ബൗളർമാെരയും ഉപയോഗിച്ച് ഇൗ പ്രതിസന്ധി മറികടക്കാനാവും കോഹ്ലിയുടെ പദ്ധതി. കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ എന്നീ റിസ്റ്റ് സ്പിന്നർമാരാണ് ഗെയിം പ്ലാനിലെ വജ്രായുധം. രവീന്ദ്ര ജദേജ, ഹാർദിക് പാണ്ഡ്യ, കേദാർ ജാദവ്, വിജയ് ശങ്കർ എന്നിവരാവും പാർട്ട്ടൈം ബൗളറുടെ റോളിൽ. കരുതൽ എന്നനിലയിൽ ലോകകപ്പ് ഒരുക്കത്തിനായി ഇംഗ്ലണ്ടിലേക്ക് പറക്കുന്ന ടീമിനൊപ്പം നവ്ദീപ് സൈനി, ആവേഷ് ഖാൻ, ഖലീൽ അഹമ്മദ്, ദീപക് ചഹർ എന്നിവരെയും ഉൾപ്പെടുത്തുമെന്ന് ബി.സി.സി.െഎ അറിയിച്ചു. പരിശീലനത്തിലും മറ്റും സഹായിക്കാനാണ് ഇവരുടെ യാത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.