ഇന്ത്യൻ കോച്ച്: കപിലിെൻറ ജോലി കഠിനം
text_fieldsന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക തെരഞ്ഞെടുപ്പ് കപിൽദേവിനും സംഘത്തിനും എളുപ്പമാവില്ലെന്നുറപ്പ്. രവി ശാസ്ത്രി തന്നെ കോച്ചായി തുടരുമെന്ന അഭ്യൂഹങ്ങൾക്കി ടെ ശക്തരായ എതിരാളികൾ രംഗത്ത്. മുൻ ഇന്ത്യൻതാരവും ഫീൽഡിങ് കോച്ചുമായിരുന്ന റോബിൻ സിങ്, മുൻ ന്യൂസിലൻഡ് കോച്ച് മൈക് ഹെസൻ എന്നിവരാണ് സന്നദ്ധത അറിയിച്ചത്. രവി ശാസ്ത്രിയെ വിമർശിച്ചാണ് റോബിൻ സിങ്ങിെൻറ വരവ്. ‘‘നിലവിലെ കോച്ചിനു കീഴിൽ തുടർച്ചയായി രണ്ടു ലോകകപ്പ് സെമിയിൽ ഇന്ത്യ തോറ്റു. പരീക്ഷണം ആവർത്തിക്കുന്നതിൽ കാര്യമില്ല. മാറ്റം ആവശ്യമാണ്’’ -റോബിൻ സിങ് പറഞ്ഞു. 2023 ലോകകപ്പ് മുന്നിൽകണ്ട് ടീം ഒരുങ്ങേണ്ട സമയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
2007-09 കാലത്ത് ഇന്ത്യൻ ഫീൽഡിങ് കോച്ചായിരുന്ന സിങ്, െഎ.പി.എൽ ചാമ്പ്യൻ ടീമായ മുംബൈ ഇന്ത്യൻസിെൻറ അസിസ്റ്റൻറ് കോച്ച് എന്ന പ്രകടനമികവുമായാണ് അപേക്ഷിക്കുന്നത്. 15 വർഷത്തിനിടെ ഇന്ത്യ ‘എ’, അണ്ടർ 19 തുടങ്ങി വിവിധ ടീമുകൾക്കൊപ്പം വേണ്ടത്ര പരിശീലക പരിചയവും 10 കിരീടവിജയങ്ങളും ക്രെഡിറ്റായുണ്ട്.
മൈക് ഹെസൻ ആറു വർഷം ന്യൂസിലൻഡ് പരിശീലകനായിരുന്നു. 2015ൽ ഇദ്ദേഹത്തിനു കീഴിൽ ടീം ആദ്യമായി ഫൈനലിലെത്തി. ആസ്ട്രേലിയയുടെ ടോം മൂഡി, ശ്രീലങ്കയുടെ മഹേല ജയവർധനെ എന്നിവരും ശാസ്ത്രിക്ക് ഭീഷണിയുമായി രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.