കോവിഡ് 19: ബി.സി.സി.ഐ 51 കോടി നൽകും
text_fieldsന്യൂഡൽഹി: കോവിഡ് 19 വൈറസ് ബാധ പ്രതിരോധ പ്രവർത്തനങ്ങൾക്കായി 51 കോടി നൽകുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട് രോൾ ബോർഡ്. പ്രധാനമന്ത്രിയുടെ ദുരന്ത നിവാരണ ഫണ്ടിലേക്കാവും പണം കൈമാറുക. ബി.സി.സി.ഐ പ്രസിഡൻറ് സൗരവ് ഗാംഗുല ിയും സെക്രട്ടറി ജെയ് ഷായും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളും ചേർന്നാണ് പണം കൈമാറാൻ തീരുമാനമെടുത്തത്.
കോവിഡ് 19 വൈറസ് ബാധ മൂലം രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ മോശം സമയത്ത് രാജ്യത്തെ സഹായിക്കുന്നതിന് ബി.സി.സി.ഐ ബാധ്യസ്ഥരാണെന്ന് സംഘടന പുറത്തിറക്കിയ പത്രകുറിപ്പിൽ പറയുന്നു. ആവശ്യമെങ്കിൽ സംസ്ഥാനങ്ങൾക്കും സഹായം നൽകുമെന്ന് ബി.സി.സി.ഐ അറിയിച്ചിട്ടുണ്ട്.
നേരത്തെ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി 52 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു. സചിൻ തെൻഡുൽക്കർ 50 ലക്ഷം രൂപയും നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.