‘സ്വദേശി’യായി ഐ.പി.എൽ; ടി.വിയിൽ മാത്രം
text_fieldsലോകത്തിലെ ഏറ്റവും പണക്കൊഴുപ്പേറിയ ക്രിക്കറ്റ് ലീഗായ ഐ.പി.എല്ലിനെയാണ് മഹാമാരി ഏറ്റവും കൂടുതൽ ബാധിക്കുക. വിദേശ കളിക്കാരെ ലീഗിലേക്ക് കൂടുതൽ ആകർഷിക്കുന്ന ഘടക ങ്ങളിലൊന്ന് ഇന്ത്യൻ സ്റ്റേഡിയങ്ങളിലെ ജനക്കൂട്ടമാണ്. എന്നാൽ കേന്ദ്ര സർക്കാർ നിർ ദേശപ്രകാരം സീസണിലെ മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താനാണ് സാധ്യത.
മാർച്ച് 29ന് ആരംഭിക്കുന്ന ലീഗിെൻറ 13ാം പതിപ്പിന് ഇരട്ടി ആഘാതമാകും സർക്കാറിെൻറ വിസ നിയന്ത്രണം. ഏപ്രിൽ 15വരെ വിദേശികൾക്ക് വിസ നിഷേധിച്ചതിനാൽ ആദ്യ മത്സരങ്ങളിൽ വിദേശ താരങ്ങളുടെ സാന്നിധ്യം ലഭ്യമാകില്ല. വിവിധ ടീമുകളുടെ നായകസ്ഥാനം അലങ്കരിക്കുന്നവരടക്കം 60ലേറെ വിദേശികളാണ് 10 ടീമുകളിലായുള്ളത്.
ശനിയാഴ്ച നടക്കുന്ന ഐ.പി.എൽ ഭരണസമിതി യോഗത്തിൽ വിവിധ വിഷയങ്ങളിൽ അന്തിമ തീരുമാനമുണ്ടാകും. ടൂർണമെൻറ് ഉപേക്ഷിക്കണമെന്നുകാണിച്ച് ചെന്നൈ, മുംബൈ എന്നിവിടങ്ങളിൽ സാമൂഹികപ്രവർത്തകർ കോടതിയെ സമീപിച്ചിരുന്നു. മഹാരാഷ്ട്ര, കർണാടക സർക്കാറുകളും മത്സരങ്ങൾ റദ്ദാക്കുകയോ മാറ്റിവെക്കുകയോ ചെയ്യണമെന്ന നിലപാടിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.