‘തല’ മാറി; ഇന്ത്യൻ സെലക്ടർമാർക്ക് തലവേദന മാറുന്നില്ല
text_fieldsന്യൂഡൽഹി: ലോകകപ്പ് പ്രകടനത്തിെൻറ പോസ്റ്റ്മോർട്ടം ടേബ്ളിൽനിന്നും ഇറങ്ങു ം മുേമ്പ ടീം ഇന്ത്യ ലോക ടൂറിന് ഒരുങ്ങുകയാണ്. കരീബിയൻ മണ്ണിൽ ആഗസ്റ്റ് മൂന്നിന് ട് വൻറി20 മത്സരത്തോടെ ഇന്ത്യയുടെ ലോകകപ്പാനന്തര പോരാട്ടത്തിന് തുടക്കമാവും. കീറാ മുട്ടിയായിനിന്നിരുന്ന എം.എസ്. ധോണിയുടെ കാര്യത്തിൽ താൽക്കാലിക പരിഹാരമായെങ്കിലു ം ഞായറാഴ്ച ചേരാനിരിക്കുന്ന സെലക്ഷൻ കമ്മിറ്റി മീറ്റിങ്ങിൽ ഒരുപിടി പ്രശ്നങ്ങൾ ക്കുകൂടി പരിഹാരം കണ്ടുവേണം ടീമിനെ തെരഞ്ഞെടുക്കാൻ. മൂന്ന് ട്വൻറി20യും മൂന്ന് ഏകദിനവും രണ്ട് ടെസ്റ്റുകളുമടുങ്ങുന്ന പരമ്പര സീനിയർ താരങ്ങൾക്ക് വിശ്രമമനുവദിച്ച് ടീം കോംബിനേഷനിൽ മാറ്റങ്ങൾ പരീക്ഷിക്കാനുള്ള അവസരമായി സെലക്ടർമാർ കാണുന്നു. ടീം തെരഞ്ഞെടുപ്പിൽ കീറാമുട്ടിയായേക്കാവുന്ന സുപ്രധാന തീരുമാനങ്ങൾ.
സാഹയോ പന്തോ?
2016ലെ കരീബിയൻ പര്യടനത്തിനു പിന്നാലെ ടെസ്റ്റിലെ ഇന്ത്യൻ വിക്കറ്റ് കീപ്പർ സ്ഥാനം വൃദ്ധിമാൻ സാഹ അരക്കിട്ടുറപ്പിച്ചതായിരുന്നു. പക്ഷേ, പരിക്ക് വില്ലനായെത്തിയതോടെ ഒരു വർഷമായി കളിക്കളത്തിന് പുറത്തിരിക്കേണ്ടി വന്നു. സാഹയുടെ ഒഴിവിൽ വിദേശ പര്യടനങ്ങൾക്കുള്ള ടീമിൽ കയറിയ പന്ത് മികച്ച പ്രകടനങ്ങളുടെ മികവിൽ സ്ഥാനം ഉറപ്പിച്ചിരിക്കെയാണ് പരിക്കുമാറിയുള്ള സാഹയുടെ വരവ്. ബാറ്റിങ്ങിൽ മിന്നും പ്രകടനം നടത്തുന്നുണ്ടെങ്കിലും കീപ്പിങ്ങിെൻറ കാര്യത്തിൽ പന്ത് ഇനിയുമേറെ മെച്ചപ്പെടാനുണ്ടെന്നത് വാസ്തവമാണ്. അതിനാൽതന്നെ ഇരുവരെയും സ്ക്വാഡിൽ കാണമെങ്കിലും ടെസ്റ്റിൽ പ്രഥമ പരിഗണന ആർക്കെന്നതാകും സെലക്ടർമാരെ കുഴക്കുന്ന ചോദ്യം.
നാല്: വല്ലാത്തൊരു നമ്പർ
നാലാം നമ്പറിൽ ഉറച്ച താരമില്ലാത്തത് ഇംഗ്ലണ്ടിലെ ഇന്ത്യയുടെ പ്രകടനത്തെ സാരമായി ബാധിച്ചത് കോച്ച് രവി ശാസ്ത്രിയടക്കം അംഗീകരിച്ചതാണ്. ഇൗ സ്ഥാനത്തേക്ക് സെലക്ടർമാർ കണ്ടുവെച്ചിരുന്ന വിജയ് ശങ്കറിന് ലോകകപ്പിൽ വേണ്ടത്ര ശോഭിക്കാനായിരുന്നില്ല. ശങ്കർ പരിക്കേറ്റ് പുറത്തായപ്പോൾ പകരക്കാരനായെത്തിയ ഋഷഭ് പന്ത് സെമിഫൈനലിലടക്കം മികച്ച ചില ഇന്നിങ്സുകൾ പുറത്തെടുത്തതിനാൽ താരത്തെതന്നെ പരിഗണിക്കാനാണ് സാധ്യത കൂടുതൽ. വിൻഡീസ് എക്കെതിരായ മൂന്നാം ഏകദിനത്തിൽ നാലാമനായിറങ്ങി സെഞ്ച്വറിയടിച്ച മനീഷ് പാണ്ഡെ (87 പന്തിൽ 100) തൽസ്ഥാനത്തിനായി വൻവെല്ലുവിളി ഉയർത്തുന്നുണ്ട്. ശ്രേയസ് അയ്യരും മികച്ച ഫോമിലാണ്. െഎ.പി.എല്ലിൽ കൊൽക്കത്തക്കായി പുറത്തെടുത്ത മികച്ച പ്രകടനം ശുഭ്മാൻ ഗിൽ വിൻഡീസിലും ആവർത്തിക്കുകയാണ്. തുടർച്ചയായ രണ്ട് മത്സരങ്ങളിൽ അർധസെഞ്ച്വറി കുറിച്ച ഗില്ലും മത്സരരംഗത്തുണ്ട്.
പുത്തൻ പേസ് നിര
ഇന്ത്യൻ പേസ് ഡിപ്പാർട്മെൻറിലെ പ്രധാനികളായ ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി എന്നിവർക്ക് ഏകദിനത്തിലും ട്വൻറി20യിലും വിശ്രമമനുവദിച്ചാൽ അത് അനുഗ്രഹമാകുക ഒരുപിടി യുവതാരങ്ങൾക്കാണ്. ന്യൂസിലൻഡ് പര്യടനത്തിൽ കാര്യമായി തിളങ്ങാൻ കഴിഞ്ഞില്ലെങ്കിലും െഎ.പി.എല്ലിലെയും നടന്നുകൊണ്ടിരിക്കുന്ന ‘എ’ ടീം പരമ്പരയിലെയും മികച്ച പ്രകടന മികവിൽ ഖലീൽ അഹ്മദിനായിരിക്കും പ്രഥമ പരിഗണന. ലോകകപ്പിലടക്കം ഒരു ഇടൈങ്കയ്യൻ പേസ് ബൗളറുടെ അഭാവം ഇന്ത്യൻ ടീമിൽ നിഴലിച്ചിരുന്നു. ഖലീലിനൊപ്പം ലോകകപ്പിൽ നെറ്റ്സിൽ പന്തെറിയാൻ നിയോഗിക്കപ്പെട്ട നവ്ദീപ് സെയ്നിയും സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചേക്കും. രഞ്ജിയിലെ മികച്ച ഫോം സെയ്നിക്ക് മുതൽക്കൂട്ടാകും. അടുത്ത വർഷത്തെ ട്വൻറി20 ലോകകപ്പ് മുന്നിൽകണ്ട് ചെന്നൈ സൂപ്പർ കിങ്സിെൻറ െഎ.പി.എൽ പ്ലേഒാഫ് പ്രവേശനത്തിന് ചുക്കാൻ പിടിച്ച പേസ് ബൗളർ ദീപക് ചഹറിനെയും പരീക്ഷിക്കാൻ സാധ്യതയുണ്ട്.
ടെസ്റ്റ് ഒാപണർ
കർണാടക ബാറ്റ്സ്മാൻമാരായ ലോകേഷ് രാഹുലും മായങ്ക് അഗർവാളുമാണ് ടെസ്റ്റ് ഒാപണർമാരുടെ കാര്യത്തിലെ ഫസ്റ്റ് േചായ്സ്. പൃഥി ഷായും ശിഖർ ധവാനും പരിക്കിെൻറ പിടിയിലായതും ഇരുവരുടെയും സാധ്യത വർധിപ്പിക്കുന്നു. രോഹിത് ശർമക്ക് ഒാപണിങ് സ്ഥാനത്ത് നറുക്ക് വീണാലും അത്ഭുതപ്പെടാനില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.