Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right​െഎ.സി.സി റാങ്കിങ്ങിൽ...

​െഎ.സി.സി റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി ഇന്ത്യൻ വനിതകൾ​

text_fields
bookmark_border
India women?s cricket team
cancel

ഇംഗ്ലണ്ടിനെതിരായ പരമ്പര വിജയിച്ചതോടെ ഇന്ത്യന്‍ വനിതകള്‍ക്ക് ​െഎ.സി.സി റാങ്കിങിൽ നേട്ടം. പുതിയ റാങ്കിങ്​ പ്രകാരം നാലാം സ്ഥാനത്താണ് ടീം ഇന്ത്യ. 132 പോയൻറുള്ള ആസ്‌ട്രേലിയ തന്നെയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്​. പരമ്പര നഷ്​ടമായെങ്കിലും ഇംഗ്ലണ്ട്​ രണ്ടാം സ്ഥാനത്താണ്​​. ന്യൂസിലൻഡാണ്​ മൂന്നാമത്​.

ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പര 2-1നാണ് ഇന്ത്യന്‍ പെൺപട നേടിയത്​. സ്മൃതി മന്ദാന പരമ്പരയിലെ താരമായപ്പോള്‍ അവസാന മത്സരത്തിലെ താരമായത് ദീപ്തി ശര്‍മ്മയായിരുന്നു.

പരമ്പരയിൽ മികച്ച ബാറ്റിങ്​ പ്രകടനം നടത്തിയ സ്മൃതി മന്ദാനക്കും ഓള്‍ റൗണ്ട് മികവ് കാട്ടിയ ദീപ്തി ശര്‍മ്മക്കും റാങ്കിംഗില്‍ മുന്നേറ്റമുണ്ടായി. ഇഗ്ലണ്ടിനെതിരായ പരമ്പരയിലെ 3 മത്സരങ്ങളില്‍ നിന്ന് 181 റണ്‍സ് അടിച്ചുകൂട്ടിയ സ്മൃതി ബാറ്റിംഗ് റാങ്കിങ്ങിൽ പത്ത്​ സ്ഥാനം മുന്നോട്ട്​ കയറി നാലാമതെത്തി. കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗ് പോയൻറായ 678 പോയിൻറ്​ നേടിയാണ്​ സ്മൃതി ആദ്യ അഞ്ചിനുള്ളില്‍ സ്ഥാനം പിടിച്ചത്​. 

ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്താണ്​ ഇന്ത്യയുടെ ദീപ്തി ശര്‍മ്മ. എലിസെ പെറി, സ്റ്റെഫാനി ടെയ്‌ലര്‍ എന്നിവരാണ്​ ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ഇതുകൂടാതെ ബാറ്റിംഗിലും ബോളിംഗിലും ദീപ്തി ശര്‍മ്മ നേട്ടമുണ്ടാക്കി.  ബാറ്റിംഗ് റാങ്കിംഗില്‍ 16ാം സ്ഥാനത്തും ബോളിംഗ് റാങ്കിംഗില്‍ 14ാം സ്ഥാനത്തുമാണ്​ ദീപ്​തി. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:icc rankingwomen cricketmalayalam newssports newsIndian women's team
News Summary - indian women's team icc ranking-sports news
Next Story