ജേ റിച്ചാർഡസണിന് പരിക്ക്; ലോകകപ്പ് നഷ്ടമായേക്കും
text_fieldsദുബൈ: പാകിസ്താനെതിരായ രണ്ടാം ഏകദിനത്തിനിടെ തോളെല്ല് സ്ഥാനംതെറ്റിയ ഒാസീസ് പേ സ് ബൗളർ ജേ റിച്ചാർഡ്സണിന് ലോകകപ്പ് നഷ്ടമായേക്കും. പരിക്ക് സാരമുള്ളതാണെന്ന ാണ് പ്രാഥമിക പരിശോധനയിൽനിന്ന് വ്യക്തമായതെന്നും കൂടുതൽ പരിശോധനകൾക്കായി താരം ഉടൻ നാട്ടിലേക്ക് മടങ്ങുമെന്നും ആസ്ട്രേലിയൻ ടീം മാനേജ്മെൻറ് അറിയിച്ചു.
16 റൺസിന് രണ്ട് വിക്കറ്റെടുത്തുനിൽക്കെ 11ാം ഒാവറിൽ ഫീൽഡിങ്ങിനിടെ ഡൈവ് ചെയ്തപ്പോഴാണ് റിച്ചാർഡ്സണിന് പരിക്കേറ്റത്. മികച്ച ഫോമിലായിരുന്ന 22കാരൻ ലോകകപ്പ് ടീമിൽ ഏറക്കുറെ ഇടമുറപ്പിച്ച് നിൽക്കെയാണ് പരിക്ക് വില്ലനായെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.