പരിക്കേറ്റ ശിഖർ ധവാൻ മൂന്ന് ആഴ്ചത്തേക്ക് പുറത്ത്; ഇന്ത്യക്ക് തിരിച്ചടി
text_fieldsനോട്ടിങ്ഹാം: ഇന്ത്യൻ ക്യാമ്പിൽ നിരാശപടർത്തി ഒാപണർ ശിഖർ ധവാെൻറ പരിക്ക്. കൈവിരലിനേ റ്റ പരിക്ക് സാരമായതിനെ തുടർന്ന് ചൊവ്വാഴ്ച സ്കാനിങ്ങിന് വിധേയമാക്കിയപ്പോൾ പൊട്ടല ുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ചുരുങ്ങിയത് മൂന്ന് ആഴ്ചയെങ്കിലും വിശ്രമം വേണ്ടിവര ുമെന്നാണ് ടീം വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഞായറാഴ്ച ആസ്ട്രേലിയക്കെതിരായ മത്സരത്തിൽ ബാറ്റിങ്ങിനിടെ പേസർ നതാൻ കോൾട്ടർ നൈലിെൻറ പന്ത് കൊണ്ടാണ് ഇടത് കൈവിരലിന് പരിക്കേറ്റത്.
മത്സരത്തിൽ ധവാൻ ഫീൽഡിലിറങ്ങിയിരുന്നില്ല. രവീന്ദ്ര ജദേജയാണ് 50 ഒാവറും പകരം ഫീൽഡ് ചെയ്തത്. വ്യാഴാഴ്ച ന്യൂസിലൻഡിനെതിരായ മത്സരത്തിലും ഞായറാഴ്ച പാകിസ്താനെതിരായ മത്സരത്തിലും കളിക്കാൻ കഴിയില്ലെന്നാണ് ബി.സി.സി.ഐ സൂചിപ്പിക്കുന്നത്. എന്നാൽ, ഇപ്പോഴത്തെ അവസ്ഥവെച്ച് ജൂണിൽ നടക്കുന്ന നിർണായ മത്സരങ്ങളെല്ലാം നഷ്ടപ്പെടാനാണ് സാധ്യത. ധവാെൻറ അഭാവത്തിൽ ടീമിൽ മാറ്റം വരുത്താനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. അങ്ങനെ വന്നാൽ ഋഷഭ് പന്തിനെയോ അമ്പാട്ടി റായുഡുവിനെയോ ടീമിലുൾപ്പെടുത്തിയേക്കും. അടുത്ത രണ്ട് മത്സരങ്ങളിൽ രോഹിത് ശർമക്കൊപ്പം ഒാപൺ ചെയ്യുക ലോകേഷ് രാഹുലായിരിക്കും. അന്തിമ ഇലവനിൽ വിജയ് ശങ്കറോ ദിനേഷ് കാർത്തികോ മധ്യനിരയിൽ ഇടംപിടിക്കും.
ശിഖർ ധവാനെ പോലുള്ള ഒരു പരിചയസമ്പന്നനായ ഒാപണറുടെ കുറവ് ലോകകപ്പിൽ ക്ഷീണമാകാനിടയുണ്ട്. ആസ്ട്രേലിയക്കെതിരായ മത്സരത്തിൽ 117 റൺസെടുത്ത് ടീമിെൻറ വിജയത്തിൽ നിർണായ പങ്കുവഹിച്ചത് ധവാനാണ്. െഎ.സി.സി ടൂർണമെൻറുകളിൽ, പ്രത്യേകിച്ച് ഇംഗ്ലണ്ടിൽ നടക്കുന്ന മത്സരങ്ങളിൽ മികച്ച റെക്കോഡുള്ള താരം കൂടിയാണ് ധവാൻ. ജൂൺ 30ന് ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുമ്പ് ടീമിനൊപ്പം തിരിച്ചെത്താനായില്ലെങ്കിൽ ലോകകപ്പിലെ നിർണായക മത്സരങ്ങളെല്ലാം ഏതാണ്ട് നഷ്്ടമാകും. എന്നാൽ, വരുംദിവസങ്ങളിൽ ഡോക്ടർമാരുടെ നിർദേശമനുസരിച്ചായിരിക്കും ടീം മാനേജ്മെൻറ് മറ്റു നടപടികളിലേക്ക് കടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.