ആഷസിൽ ഒത്തുകളി വിവാദം
text_fieldsപെർത്ത്: നൂറ്റാണ്ടുകളുടെ ചരിത്രപാരമ്പര്യമുള്ള ആഷസിനെ പിടിച്ചുകുലുക്കി ഒത്തുകളി വിവാദം. പണം നൽകിയാൽ മത്സരത്തിെൻറ വിവരങ്ങൾ നേരേത്ത നൽകാമെന്ന് ഇന്ത്യക്കാരായ രണ്ടു പേർ പറയുന്നതിെൻറ വിഡിയോ ബ്രിട്ടീഷ് ന്യൂസ്പേപ്പർ ‘ദ സൺ’ ആണ് പുറത്തുവിട്ടത്. എന്നാൽ, വാർത്തയിൽ കഴമ്പില്ലെന്ന് െഎ.സി.സി പ്രതികരിച്ചു.
ഡൽഹി സ്വദേശികളായ സോബേഴ്സ് ജോബൻ, പ്രിയങ്ക് സക്സേന എന്നിവരാണ് വിഡിയോയിലുള്ള ഇടനിലക്കാർ. ഇന്ത്യയിൽ വ്യാപാരശൃംഖലയുള്ള സോബേഴ്സ് ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. ആസ്ട്രേലിയൻ ക്രിക്കറ്റ് ടീമുമായി അടുത്ത ബന്ധമുള്ളയാൾ വഴി മത്സരത്തിെൻറ വിവരങ്ങൾ കൈമാറാമെന്ന് ഇവർ പറയുന്നത് വിഡിയോയിൽ വ്യക്തമാണ്.
ആഷസ് ടെസ്റ്റിെൻറ രണ്ടാം ദിവസമാണ് ഒത്തുകളിക്ക് നിശ്ചയിച്ചിരിക്കുന്നത്. ഒരു സെഷനിലെ ഒത്തുകളി വിവരം നൽകുന്നതിന് 60 ലക്ഷം രൂപ നൽകണം. രണ്ട് സെഷനാണെങ്കിൽ 1.20 കോടി വേണം. ഒരു ഒാവറാണ് ബെറ്റിങ്ങിനായി തിരഞ്ഞെടുക്കുന്നത്. ഇൗ ഒാവറിൽ എത്ര റൺസ് എടുക്കുമെന്ന് താൻ അറിയിക്കാമെന്നും ഒാവർ ഏതാണെന്ന കാര്യം മത്സരത്തിനുമുമ്പ് വ്യക്തമാക്കാമെന്നും ഇവർ പറയുന്നതായി വിഡിയോയിലുണ്ട്.
ആസ്ട്രേലിയൻ ടീമുമായി അടുത്ത ബന്ധമുള്ള മുൻ ക്രിക്കറ്റർക്ക് ഇതിൽ പങ്കുണ്ടെന്നും എന്നാൽ, നിയമപ്രശ്നമുള്ളതിനാൽ പേര് പുറത്തുവിടാൻ കഴിയില്ലെന്നും ‘ദ സൺ’ റിപ്പോർട്ടിൽ പറയുന്നു. താരങ്ങളുടെ ആരുടെയും പേര് പറയുന്നില്ല. ആസ്ട്രേലിയയിലെ ക്രിക്കറ്റ് ലീഗായ ബിഗ് ബാഷ് ലീഗിൽ ഒത്തുകളി നടന്നതായും ഇവർ പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.