ലോകകപ്പിൽ ഇന്ത്യക്കെതിരായ പരാജയ പരമ്പര പാകിസ്താൻ ഇത്തവണ മറികടക്കും -ഇൻസിമാമുൽ ഹഖ്
text_fieldsഇസ്ലമാബാദ്: ലോകകപ്പിൽ ഇതുവരെ ഇന്ത്യക്കെതിരെ വിജയം നേടാത്ത പാകിസ്താൻ ഈ ലോകകപ്പിൽ ആ നാണക്കേട് മറികടന്ന് വിജയം സ്വന്തമാക്കുമെന്ന് മുൻ നായകനും പാക് ചീഫ് സെലക്ടറുമായ ഇൻസിമാമുൽ ഹഖ്. ജൂൺ 16നാണ് ഏവരും കാത്തിരിക്ക ുന്ന ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം.
പാകിസ്താൻ ലോകകപ്പ് മത്സരങ്ങളിൽ ഇതുവരെ ഇന്ത്യക്കെതിരെ വ ിജയിച്ചിട്ടില്ല. മാഞ്ചസ്റ്ററിൽ അടുത്ത മാസം നടക്കാനിരിക്കുന്ന മത്സരം പാകിസ്താന് വഴിത്തിരിവാകുമെന്നും മികച ്ച വിജയം നേടുമെന്നും താരം പ്രത്യാശ പ്രകടിപ്പിച്ചു. ജനങ്ങൾ ഇന്ത്യ-പാക് മത്സരം വളരെ ഗൗരവമായി എടുക്കും. ഇന്ത്യക്കെതിരെ ലോകകപ്പിൽ മാത്രം വിജയം സ്വന്തമാക്കിയാൽ ഞങ്ങൾ സന്തോഷവാന്മാരാകുമെന്ന് പറയുന്നവർ വരെയുണ്ട്. ലോകകപ്പിലെ ഈ പരാജയ പരമ്പര നമ്മൾ മറികടക്കും -ഇൻസിമാം പറഞ്ഞു.
ലോകകപ്പ് എന്നത് ഇന്ത്യ-പാക് മത്സരം മാത്രമല്ലെന്നും മറ്റ് ടീമുകളെ തോൽപിക്കാനുള്ള കെൽപും പാകിസ്താൻ ടീമിനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം തുടർച്ചയായ പത്ത് പരാജയങ്ങൾക്ക് ശേഷമാണ് പാകിസ്താൻ ടീം ഇത്തവണ ലോകകപ്പിനെത്തുന്നത്. ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പര നഷ്ടവും അഫ്ഗാനെതിരെയുള്ള അപ്രതീക്ഷിത പരാജയവും ടീമിനെ ബാധിച്ചു.
ലോകകപ്പ് ടീമിൽ അവസാന ഘട്ടത്തിൽ മാറ്റം വരുത്തിയതിന് ഇൻസിമാം പഴികേട്ടിരുന്നു. എന്നാൽ അതിനോടും താരം പ്രതികരിച്ചു. ഒരു സുപ്രധാന ടൂർണമെൻറിന് ടീം തെരഞ്ഞെടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. ടീമിലേക്ക് ഒരു ഫാസ്റ്റ് ബൗളരെ എടുക്കുന്നത് വളരെ പ്രയാസം ചെന്ന കാര്യമായിരുന്നു. പ്രത്യേകിച്ച് മുഹമ്മദ് ആമിർ, ജുനൈദ് ഖാൻ, ഉസ്മാൻ ഖാൻ എന്നിവരെ പോലുള്ള മികച്ച പേസർമാർ ഉള്ളപ്പോൾ.
മുഹമ്മദ് ഹസ്നൈൻ, വഹാബ് റയസ് എന്നിവരെ ടീമിലെടുത്തതിനെയും ഇൻസിമാം ന്യായീകരിച്ചു. മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിൽ പന്തെറിയാൻ കഴിവുള്ളയാളാണ് ഹസ്നൈൻ പാകിസ്താൻ ബൗളിങ് അറ്റാക്കിന് പുതിയ വഴിത്തിരിവാണ് അവൻെറ വരവെന്നും 49കാരനായ മുൻ നായകൻ പറഞ്ഞു.
അഫ്ഗാനെതിരായ പരാജയത്തെ കുറിച്ചുള്ള ചോദ്യത്തിന്, ആരെയും വില കുറച്ച് കാണുന്നില്ലെന്നാണ് താരം മറുപടി നൽകിയത്. ഇംഗ്ലണ്ടിനോട് ജയിച്ചാലും അഫ്ഗാനോട് ജയിച്ചാലും ലഭിക്കുന്നത് ഒരേ പോയൻറാണ്. അഫ്ഗാന് വലിയ ടീമുകളെ പ്രതിസന്ധിയിലാക്കാൻ കഴിവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.