ബെൻസ്റ്റോക്സിന് 14.5 കോടി; ബേസിൽ തമ്പിക്ക് 85 ലക്ഷം
text_fieldsബംഗളൂരു: ട്വൻറി20 ക്രിക്കറ്റിെൻറ അവിസ്മരണീയതക്ക് സമാനമായ മുഹൂർത്തങ്ങെളാരുക്കി ഇന്ത്യൻ പ്രീമിയർലീഗ് പത്താം സീസൺ താരലേലം. താരങ്ങളാവാനെത്തിയ വമ്പന്മാർ ആർക്കുംവേണ്ടാത്ത എടുക്കാചരക്കായപ്പോൾ, ലേലമേശയിലെ സിക്സറും ബൗണ്ടറിയുമായി ബെൻസ്റ്റോക്സും ടൈമൽ മിൽസും തമിഴ്നാട്ടുകാരൻ ടി. നടരാജും താരങ്ങളായി. ഇംഗ്ലീഷ് ഒാൾറൗണ്ടറായ ബെൻസ്റ്റോക്സിനെ അടിസ്ഥാന വിലയുടെ ഏഴു മടങ്ങ് അധികം മുടക്കി റൈസിങ് പുണെ സൂപ്പർജയൻറ്സ് 14.5 കോടിക്ക് സ്വന്തമാക്കി. മറ്റൊരു ഇംഗ്ലീഷ് താരം ടൈമൽ മിൽസ് പ്രീമിയർ ലീഗ് ചരിത്രത്തിൽ പേസ്ബൗളറുടെ റെക്കോഡ് തുകയായ 12 കോടിയുമായി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിലേക്ക്. ഇന്ത്യൻതാരങ്ങളായ ഇശാന്ത് ശർമ, ഇർഫാൻ പത്താൻ തുടങ്ങിയവരെ എല്ലാവരും ഒഴിവാക്കിയപ്പോൾ ആഭ്യന്തര ക്രിക്കറ്റിലെ അവിസ്മരണീയ പ്രകടനവുമായി ശ്രദ്ധനേടിയ ഏതാനും പേരും ലേലേമേശയിൽ കോടികൾ വിലയുള്ള താരങ്ങളായി. തമിഴ്നാടിെൻറ തങ്കരശു നടരാജൻ (പഞ്ചാബ്), കർണാടകയുടെ കൃഷ്ണപ്പ ഗൗതം (മുംബൈ), ഹൈദരാബാദിെൻറ മുഹമ്മദ് സിറാജ് (ഹൈദരാബാദ്) എന്നിവരെ കോടികൾ വാരിയെറിഞ്ഞാണ് ടീമുകൾ സ്വന്തമാക്കിയത്.
125 വിദേശികളും 226 ഇന്ത്യക്കാരുമടക്കം 351 താരങ്ങളാണ് ബംഗളൂരുവിൽ നടന്ന ലേലപ്പട്ടികയിലുണ്ടായി
വെറും 19.1 കോടിയുമായി ലേലത്തിനെത്തിയ പുണെ മൂന്നിൽ രണ്ടു ഭാഗവും െചലവഴിച്ച് ബെൻസ്റ്റോക്സിനെ സ്വന്തമാക്കിയപ്പോൾ എതിരാളികളും ഞെട്ടി. െഎ.പി.എൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായ യുവരാജ് സിങ്ങിനു പിന്നിൽ രണ്ടാമനായി ബെൻസ്റ്റോക്സ്. 16 കോടിക്കായിരുന്നു യുവിയെ 2015ൽ ബാംഗ്ലൂർ സ്വന്തമാക്കിയത്. ഇംഗ്ലീഷ് താരങ്ങളായ ക്രിസ് വോക്സ് (4.2 കോടി-കൊൽക്കത്ത), ഒായിൻ മോർഗൻ (2 കോടി-പഞ്ചാബ്), ജാസൺ റോയ് (1 കോടി-ഗുജറാത്ത്), ക്രിസ് ജോർദൻ( 50 ലക്ഷം, ഹൈദരാബാദ്) എന്നിവർ ലേലത്തിലെ താരങ്ങളായി.
പണക്കിലുക്കത്തിൽ പുതുതാരങ്ങൾ
സീനിയർതാരങ്ങളെ ആർക്കും വേണ്ടാതായപ്പോൾ ടീമുകൾ പണമെറിഞ്ഞത് ആഭ്യന്തര ക്രിക്കറ്റിലെ മിന്നുംതാരങ്ങൾക്ക്. പത്തു ലക്ഷം മാത്രം അടിസ്ഥാന വിലയിട്ട ഹൈദരാബാദ് രഞ്ജി താരം മുഹമ്മദ് സിറാജിനെ സൺറൈസേഴ്സ് സ്വന്തമാക്കിയത് 2.6 കോടിക്ക്. തമിഴ്നാട് പ്രീമിയർലീഗിൽ തിളങ്ങിയ ടി. നടരാജിനെ പഞ്ചാബ് മൂന്നു കോടിക്കും, കർണാടകയുടെ ഗൗതമിനെ മുംബൈ രണ്ടു േകാടിക്കും, രാജസ്ഥാെൻറ അനികേത് ചൗധരിയെ ബാംഗ്ലൂർ രണ്ടു കോടിക്കും സ്വന്തമാക്കി. ഇതിനിടയിലാണ് മലയാളി താരം ബേസിൽ തമ്പിയെ 85 ലക്ഷത്തിനാണ് ഗുജറാത്ത് നേടിയത്. കരൺ ശർമ (3 കോടി, മുംബൈ), ഏകലവ്യ ദ്വിവേദി (75 ലക്ഷം, ഹൈദരാബാദ്), എം. അശ്വിൻ (1 കോടി-ഡൽഹി) എന്നിവരാണ് മറ്റു താരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.