ഐ.പി.എൽ മത്സരത്തിനിടെ കെവിൻ പീറ്റേഴ്സണെ 'ട്രോളി' ധോണി- VIDEO
text_fieldsപുണെ: ഐ.പി.എൽ മത്സരത്തിനിടെ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സണ് ഉരുളക്കുപ്പേരി മറുപടിയുമായി എം.എസ് ധോണി. ഇന്നലെ മുംബൈ ഇന്ത്യൻസുമായി നടന്ന മത്സരത്തിനിടെയാണ് സംഭവം. ഫസ്റ്റ് സ്ലിപ്പിലുണ്ടായിരുന്ന മനോജ് തിവാരിയോട് കമൻെററ്ററി റൂമിലിരുന്ന് പീറ്റേഴ്സൺ മൈക്രോഫോണിലൂടെ ഒരു ആവശ്യം ഉന്നയിക്കുകയായിരുന്നു. ധോണിയേക്കാളും നല്ല ഗോൾഫ് കളിക്കാരാനാണ് താനെന്ന് ധോണിയോട് പറയാനായിരുന്നു പീറ്റേഴ്സൺ ആവശ്യപ്പെട്ടത്. തൊട്ടടുത്ത പന്ത് കഴിഞ്ഞ് തിവാരി ഇക്കാര്യം ധോണിയോട് പറഞ്ഞു. മനോജിൻെറ മൈക്രോഫോണിലൂടെ ധോണി ഉടനെ തന്നെ മറുപടി കൊടുത്തു. പീറ്റേഴ്സൺ നിങ്ങൾ മാത്രമാണ് എൻെറ ഏക ടെസ്റ്റ് വിക്കറ്റ്.മുൻ ഇന്ത്യൻ നായകൻെറ മറുപടി കേട്ട് പീറ്റേഴ്സൺ പൊട്ടിച്ചിരിക്കുന്നത് കേൾക്കാമായിരുന്നു. പീറ്റേഴ്സൺ പോലും ചിന്തിക്കാത്ത തരത്തിലായിരുന്നു ധോണിയുടെ തമാശ.
2011ൽ ലോർഡ്സിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ സഹീർഖാൻ പരിക്കേറ്റ് പിന്മാറിയതോടെ ബൗൾ ചെയ്യാൻ ധോണി നിർബന്ധിതനായിരുന്നു. അന്ന് ധോണിയുടെ പന്തിൽ പീറ്റേഴ്സനെ വിക്കറ്റ് കീപ്പറായിരുന്ന ദ്രാവിഡ് പിടിച്ച് പുറത്താക്കുകയും ചെയ്തു. ഇതാണ് ധോണിയുടെ അന്താരാഷ്ട്ര കരിയറിലെ ഏക വിക്കറ്റ്. പിന്നീടൊരിക്കലും ധോണി പന്തെറിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.