മൂന്നാം ജയവുമായി പുണെ സൂപ്പർ ജയൻറ് മുന്നോട്ട്
text_fieldsകൊൽക്കത്ത: െഎ.പി.എൽ പത്താം സീസണിൽ തുടർച്ചയായ മൂന്നാം ജയവുമായി പുണെ സൂപ്പർ ജയൻറ് മുന്നോട്ട്. ഇൗഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നാലു വിക്കറ്റിന് വീഴ്ത്തിയ പുണെ പോയൻറ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് കയറി. ആദ്യം ബാറ്റുചെയ്ത കൊൽക്കത്ത ഉയർത്തിയ ലക്ഷ്യമായ 155 റൺസിന് മറുപടി ബാറ്റിങ്ങിനിറങ്ങിയ പുണെയുടെ മുൻനിരക്കാരെല്ലാം ആയുധംവെച്ച് കീഴടങ്ങിയപ്പോൾ ഒാപണർ രാഹുൽ തൃപതിയുെട ഒറ്റയാൾ പോരാട്ടം ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചു.
52 പന്തിൽ ഏഴ് സിക്സും ഒമ്പത് ബൗണ്ടറിയും പറത്തിയ തൃപതി 93 റൺസെടുത്താണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. അജിൻക്യ രഹാനെ (11), സ്റ്റീവ് സ്മിത്ത് (9), മനോജ് തിവാരി (8), ബെൻ സ്റ്റോക്സ് (14), എം.എസ്. ധോണി (5) എന്നിവരെല്ലാം വൻപരാജയമായപ്പോൾ കൂട്ടിനാരുമില്ലാതെ തൃപതി ബാറ്റ് വീശി. 19ാം ഒാവറിൽ സെഞ്ച്വറിയിലേക്കുള്ള കുതിപ്പിനിടെ ക്രിസ് വോക്സിെൻറ പന്തിൽ പുറത്താവുേമ്പാൾ പുണെ സീസണിലെ ഏഴാം വിജയാഘോഷത്തിനുള്ള ഒരുക്കത്തിലായിരുന്നു. ഡാൻ ക്രിസ്റ്റ്യനും (9), വാഷിങ്ടൺ സുന്ദറും (1) ചേർന്ന് വിജയറൺ കുറിച്ച് നാല് പന്തും നാല് വിക്കറ്റും ബാക്കിനിൽക്കെ ആഘോഷത്തിന് തുടക്കമിട്ടു.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തക്ക് ഒാപണർ സുനിൽ നരെയ്നെ (0) ആദ്യ ഒാവറിൽ തന്നെ നഷ്ടമായിരുന്നു. മധ്യനിരയിൽ മനീഷ് പാണ്ഡെ (32 പന്തിൽ 37), കോളിൻ ഗ്രാൻഡ്ഹാം (19 പന്തിൽ 36), സൂര്യകുമാർ യാദവ് (16 പന്തിൽ 30) എന്നിവർ ചേർന്നാണ് മാന്യമായ ടോട്ടലിലേക്ക് നയിച്ചത്. ക്യാപ്റ്റൻ ഗൗതം ഗംഭീർ 19 പന്തിൽ 24 റൺസെടുത്തു. കൊൽക്കത്തയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.