ഇത്തവണയെങ്കിലും കിങ്ങാവുമോ...?
text_fieldsക്യാപ്റ്റൻ: ഗ്ലെൻ മാക്സ്വെൽ
കോച്ച്: വീരേന്ദർ സെവാഗ്
•മികച്ച പ്രകടനം:
2014 റണ്ണേഴ്സ്അപ്പ്
ഇന്ത്യൻ പ്രീമിയർ ലീഗിൽ ആരാധകരുടെയും താരങ്ങളുടെയും സാന്നിധ്യംകൊണ്ട് മുൻനിരയിലാണ് എന്നും കിങ്സ് ഇലവൻ പഞ്ചാബിെൻറ ഇടം. എന്നാൽ, കണക്കുപുസ്തകത്തിൽ നിരാശപ്പെടുത്തിയവർ. ചാമ്പ്യൻഷിപ് തുടക്കംമുതൽ െഎ.പി.എല്ലിെൻറ ഭാഗമാണെങ്കിലും ഒരു കിരീട ഫേവറിറ്റാകാൻ ഇൗ പഞ്ചാബ് പോരാളികൾക്ക് കഴിഞ്ഞിട്ടില്ല. 2014 സീസണിൽ ഫൈനലിലെത്തിയത് മികച്ച പ്രകടനം. ഏഴു സീസണിലും ലീഗ് റൗണ്ടിൽ പുറത്തായവർ, പ്രഥമ സീസണിൽ സെമിയിലെത്തിയത് മാത്രമായിരുന്നു മറ്റൊരു മികച്ച പ്രകടനം. കഴിഞ്ഞ സീസണിലാകെട്ട, 14 കളിയിൽ നാലു ജയം മാത്രം സമ്പാദ്യവുമായി അവസാന സ്ഥാനക്കാരും. യുവരാജ് സിങ്, ആഡം ഗിൽക്രിസ്റ്റ്, ഡേവിഡ് ഹസി, ഡേവിഡ് മില്ലർ, കുമാർ സംഗക്കാര തുടങ്ങിയ മുൻകാല താരങ്ങളുടെ കാലത്തുപോലും കൈപ്പിടിയിലൊതുങ്ങാത്ത കിരീടമാണ് ഇക്കുറി ഗ്ലെൻ മാക്സ്വെല്ലിനു കീഴിലൊരുങ്ങുന്ന പഞ്ചാബിപടയുടെ ലക്ഷ്യം.
മികച്ച മധ്യനിരയാണ് ഇക്കുറി ടീമിെൻറ കരുത്ത്. ട്വൻറി20 സ്പെഷലിസ്റ്റുകളായ ഡാരൻ സമ്മി, മാർകസ് സ്റ്റോയിനിസ് എന്നീ ഒാൾറൗണ്ടർമാർക്കൊപ്പം ഡേവിഡ് മില്ലർ, മോർഗൻ എന്നിവരുടെ കനപ്പെട്ട ബാറ്റിങ്ങും. എങ്കിലും മുരളി വിജയ്, മാർട്ടിൻ ഗുപ്റ്റിൽ എന്നിവരുെട അസാന്നിധ്യം ടീമിന് തിരിച്ചടിയാവും.
അതേസമയം, ബൗളിങ്ങിൽ പുതുതാരങ്ങളുടെ എണ്ണക്കൂടുതൽ തിരിച്ചടിയാവും. രാജ്യാന്തര പരിചയമില്ലാത്ത ആഭ്യന്തരതാരങ്ങളിലാണ് പേസ് ആക്രമണം. വരുൺ ആരോൺ, മോഹിത് ശർമ എന്നീ ഇന്ത്യൻ താരങ്ങൾ മാത്രം. കോടികൾ എറിഞ്ഞ് പിടിച്ച തമിഴ്നാട്ടുകാരൻ ടി. നടരാജനും കർണാടകക്കാരൻ കരിയപ്പയുമാണ് പോരിന് മുേമ്പ താരങ്ങളായത്. ഒാൾറൗണ്ട് മികവിൽ ക്യാപ്റ്റൻ മാക്സ്വെൽ, അക്സർ പേട്ടൽ, സമ്മി എന്നിവർ മത്സരഫലം നിർണയിക്കാൻ മിടുക്കുള്ളവർ.
ടീം കിങ്സ്
ബാറ്റ്സ്മാൻ: ഹാഷിം ആംല, മുരളി വിജയ്, ഷോൺ മാർഷ്, ഡേവിഡ് മില്ലർ, ഗുർകീരത് സിങ്, ഒായിൻ മോർഗൻ, മാർട്ടിൻ ഗുപ്റ്റിൽ; നിഖിൽ നായ്ക്, മനാൻ വോഹ്റ, അമൻ ജാഫർ, റിങ്കു സിങ്.
ഒാൾറൗണ്ടേഴ്സ്: മാർകസ് സ്റ്റോയിനിസ്, അക്സർ പേട്ടൽ, ഗ്ലെൻ മാക്സ്വെൽ, ഡാരൻ സമ്മി.
വിക്കറ്റ് കീപ്പർ: വൃദ്ധിമാൻ സാഹ
ബൗളേഴ്സ്: മോഹിത് ശർമ, സന്ദീപ് ശർമ, വരുൺ ആരോൺ, മാറ്റ് ഹെൻറി; അനുരീത് സിങ്, സ്വപ്നിൽ സിങ്, പ്രദീപ് സാഹു, കെ.സി. കരിയപ്പ, ടി. നടരാജൻ, രാഹുൽ തിവാതിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.