താരങ്ങളുണ്ട്; ഡൽഹിക്ക് നല്ലകാലം വരുമോ?
text_fieldsക്യാപ്റ്റൻ: സഹീർ ഖാൻ,
കോച്ച്: പാഡി അപ്ടൻ
•മികച്ച പ്രകടനം: 2008, 2009 സെമിഫൈനൽ
കഴിഞ്ഞകാല സീസണിെൻറ നഷ്ടങ്ങളെല്ലാം നികത്താൻ കരുതലോടെയാണ് ഡൽഹി ഡെയർ ഡെവിൾസിെൻറ വരവ്. ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച താരങ്ങളുടെ സാന്നിധ്യം. 44.5 കോടി രൂപയെറിഞ്ഞ് 18 താരങ്ങളെ നിലനിർത്തിയാണ് ഡൽഹി ഇക്കുറി എല്ലാവരെയും ഞെട്ടിച്ചത്. ലേലത്തിലും കാണിച്ചു ഇൗ ജാഗ്രത. കഗിസോ റബാദ (5 കോടി), പാറ്റ് കമ്മിൻസ് (4.5 കോടി), ഏയ്ഞ്ചലോ മാത്യൂസ് (2 കോടി), ആൻഡേഴ്സൻ (1 കോടി) എന്നിവർ പുതുതായി ടീമിലെത്തി. കഴിഞ്ഞയാഴ്ച സമാപിച്ച ഒാസീസ് ടെസ്റ്റ് പരമ്പരയിൽ മിന്നിത്തിളങ്ങിയ കമ്മിൻസ് വരവറിയിച്ചുകഴിഞ്ഞു.
ബാറ്റിങ്ങിൽ ഡികോക്കും ഡുമിനിയും പരിക്കു കാരണം പിൻവാങ്ങിയെങ്കിലും പകരക്കാരുടെ നിരയും മോശമല്ല. സാം ബില്ലിങ്സ്, കരുൺ നായർ, ശ്രേയസ് അയ്യർ, മലയാളി താരം സഞ്ജു സാംസൺ, മായങ്ക് അഗർവാൾ, ഋഷഭ് പന്ത് എന്നിവരെല്ലാം ട്വൻറി20യിൽ വെടിക്കെട്ടിന് ശേഷിയുള്ളവർ.
ബൗളിങ്ങിൽ റബാദ, കമ്മിൻസ് എന്നിവർക്കൊപ്പം ക്യാപ്റ്റൻ സഹീർഖാനും ഇന്ത്യൻതാരം മുഹമ്മദ് ഷമിയും. അമിത് മിശ്ര, ജയന്ത് യാദവ്, ഷഹബാസ് നദീം, എം. അശ്വിൻ എന്നിവരുടെ സ്പിൻ നിരയും.
ടീം ഡെയർ ഡെവിൾസ്
ബാറ്റ്സ്മാൻ: ജെ.പി. ഡുമിനി, ശ്രേയസ് അയ്യർ, കരുൺ നായർ, പ്രത്യൂസ് സിങ്, അങ്കിത് ബവാനെ.
ഒാൾറൗണ്ടേഴ്സ്: ക്രിസ് മോറിസ്, ജയന്ത് യാദവ്, കാർലോസ് ബ്രാത്വെയ്റ്റ്, ഏയ്ഞ്ചലോ മാത്യൂസ്, കൊറി ആൻഡേഴ്സൻ, ശശാങ്ക് സിങ്.
വിക്കറ്റ് കീപ്പർ: സാം ബില്ലിങ്സ്, സഞ്ജു സാംസൺ, ക്വിൻറൺ ഡി കോക്ക്, ഋഷഭ് പന്ത്, ആദിത്യ താരെ.
ബൗളേഴ്സ്: മുഹമ്മദ് ഷമി, അമിത് മിശ്ര, സഹീർ ഖാൻ, കഗിസോ റബാദ, പാറ്റ് കമ്മിൻസ്; ഷഹബാസ് നദീം, ഖലീൽ അഹ്മദ്, ചമ മിലിന്ദ്, മുരുഗൻ അശ്വിൻ, നവ്ദീപ് സായ്നി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.