മുംബൈയെ ഏഴ് വിക്കറ്റിന് കീഴടക്കി; പുണെ സൂപ്പർജയം
text_fields
നിറഞ്ഞാടിയ ഹാർദിക് പാണ്ഡ്യ അവസാന ഒാവറിൽ നാല് സിക്സടക്കം 30 റൺസ് നേടിയേതാടെയാണ് മുംബൈയുടെ സ്കോർ എട്ടിന് 184ലെത്തിയത്. പാണ്ഡ്യ 35 റൺസുമായി പുറത്താകാതെ നിന്നു. ഒാപണർമാരായ പാർഥിവ് പേട്ടലും (19) ജോസ് ബട്ലറും (38) മികച്ച തുടക്കമേകി. അശോക് ദിൻഡയെ ആദ്യ ഒാവറിൽ ഫോറടിച്ച് തുടങ്ങിയ പാർഥിവ് പിന്നീടും ദിൻഡക്കെതിരെ വമ്പ് കാട്ടി. ദീപക് ചാഹറിനെ ബട്ലറും ഭംഗിയായി കൈകാര്യം ചെയ്തതോെട പുണെ സ്കോർ മൂന്നോവറിൽ 28 റൺസായി ഉയർന്നു. കോടികൾ വിലയുള്ള ബെൻ സ്റ്റോക്ക്സിനെ ഇംഗ്ലീഷുകാരൻ തന്നെയായ ബട്ലർ തുടർച്ചയായി രണ്ട് തവണ നിലംതൊടാതെ പറത്തിയതോടെ പുണെ സംഘം വിറച്ചു. സ്പിൻ ആക്രമണത്തിനായി അഞ്ചാം ഒാവറിൽ ഇംറാൻ താഹിർ വന്നതോടെ മുംബൈയുടെ കുതിപ്പിന് ആദ്യ കടിഞ്ഞാണായി. 19 റൺെസടുത്ത പാർഥിവിെൻറ കുറ്റി തെറിച്ചു. മൂന്നാമനായെത്തിയ ക്യാപ്റ്റൻ രോഹിത് ശർമയെ (3) തെൻറ അടുത്ത ഒാവറിൽ താഹിർ പറഞ്ഞുവിട്ടു. ആദ്യ വിക്കറ്റ് പോലെ ക്ലീൻബൗൾഡായി മടക്കം.
തകർപ്പൻ ഫോമിലായിരുന്ന താഹിർ ഒരു പന്തിെൻറ ഇടവേളക്ക് ശേഷം ബട്ലറെയും പുറത്താക്കി. വിക്കറ്റിന് മുന്നിൽ കുരുങ്ങിയ ബട്ലർ (38) മടങ്ങുേമ്പാൾ മുംബൈ സ്കോർ 6.5 ഒാവറിൽ മൂന്നിന് 62 ആയിരുന്നു. പിന്നീട് അമ്പാട്ടി റായുഡുവും ഡൽഹിക്കാരൻ നിതീഷ് റാണയും നാലാം വിക്കറ്റിൽ 30 റൺസ് ചേർത്തു. പത്ത് റൺെസടുത്ത റായുഡുവിനെ രജത് ഭാട്യ പറഞ്ഞയച്ചു. ഇംറാൻ താഹിർ മൂന്ന് വിക്കറ്റ് വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.