ബദ്രീ ഹാട്രിക്കിലും രക്ഷയില്ലാതെ ബാംഗ്ലൂർ
text_fieldsബംഗളൂരു: നായകനായെത്തിയ വിരാട് കോഹ്ലിയുടെ അർധസെഞ്ച്വറി, ബൗളിങ്ങിൽ സാമുവൽ ബദ്രീയിലൂടെ സീസണിലെ ആദ്യ ഹാട്രിക്. ഉത്സവാന്തരീക്ഷത്തിലായിരുന്നു ചിന്നസ്വാമിയിലെ ക്രിക്കറ്റ് പൂരമെങ്കിലും ആതിഥേയ ടീമിെൻറ തോൽവി ആഘോഷങ്ങളുടെ നിറംകെടുത്തി. മുംബൈ ഇന്ത്യൻസിനെതിരെ ആദ്യം ബാറ്റുചെയ്യാനിറങ്ങിയ ബാംഗ്ലൂർ ബാറ്റിങ്ങിെൻറ വെടിക്കെട്ട് വീര്യം ചോർന്നപ്പോൾ, സ്കോർ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ142ൽ അവസാനിച്ചു. ക്രിസ് ഗെയ്ൽ (27 പന്തിൽ 22) നനഞ്ഞപടക്കമായപ്പോൾ, പരിക്ക് മാറി തിരിച്ചെത്തിയ വിരാട് കോഹ്ലിയാണ് ആതിഥേയരെ രക്ഷിച്ചത്. 47 പന്തിൽ രണ്ട് സിക്സിെൻറ അകമ്പടിയോടെ കോഹ്ലി 62 റൺസെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയെ മൂന്നാം ഒാവറിൽതന്നെ സാമുവൽ ബദ്രീ പിടിച്ചുകെട്ടിയതാണ്. പാർഥിവ് പേട്ടൽ (3), മിച്ചൽ മക്ലനാൻ (0), രോഹിത് ശർമ (0) എന്നിവർ അടുത്തടുത്ത പന്തിൽ പുറത്തായതോടെ സീസണിലെ ആദ്യ ഹാട്രിക് ബദ്രീയുടെ പേരിലായി. നാലിന് ഏഴ് റൺസെന്ന നിലയിൽ തകർന്ന മുംബൈ പക്ഷേ, തോൽക്കാൻ സമ്മതിച്ചില്ല. കീരൺ പൊള്ളാഡും (47 പന്തിൽ 77), കൃണാൽ പാണ്ഡ്യയും (30 പന്തിൽ 37) ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനം മതിയായിരുന്നു ബാംഗ്ലൂരിെൻറ ജയം തട്ടിപ്പറിച്ചെടുക്കാൻ. ഒടുവിൽ സഹോദരങ്ങളായ കൃണാൽ^ഹാർദിക് പാണ്ഡ്യമാർ ചേർന്ന് മുംബൈക്ക് സീസണിലെ മൂന്നാം ജയമൊരുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.