ഉത്തപ്പ, നരെയ്ൻ വെടിക്കെട്ട്; ഗുജറാത്തിന് 188 റൺസ് വിജയലക്ഷ്യം
text_fields
കൊൽക്കത്ത: വിൻഡീസ് താരം സുനിൽ നരെയ്നും റോബിൻ ഉത്തപ്പയും വെടിക്കെട്ടു തീർത്ത മത്സരത്തിൽ കൊൽക്കത്തയിലെ ഇൗഡൻസ് ഗാർഡൻസിൽ സന്ദർശനത്തിനെത്തിയ ഗുജറാത്ത് ലയൺസിനു മുന്നിൽ 188 റൺസിെൻറ വിജയ ലക്ഷ്യം. ടോസ് ലഭിച്ച ഗുജറാത്ത് ലയൺസ് ആതിഥേയരെ ചുരുങ്ങിയ സ്കോറിലൊതുക്കാമെന്ന് കണക്കുകൂട്ടി ബാറ്റിങ്ങിനയക്കുകയായിരുന്നു. പരിക്കേറ്റ് പുറത്തുപോയ ആസ്ട്രേലിയൻ ഒാപണർ ക്രിസ് ലിന്നിന് പകരം ഒാപണിങ് ബാറ്റിങ്ങിനിറങ്ങിയ സുനിൽ നരെയ്ൻ ഒരിക്കൽകൂടി ക്ലിക്കായേപ്പാൾ പ്രവീൺ കുമാറും ജെയിംസ് ഫോക്നറും മലയാളിതാരം ബേസിൽ തമ്പിയും നല്ലവണ്ണം തല്ലുകൊണ്ടു. 17 പന്ത് മാത്രം നേരിട്ട വിൻഡീസ് സ്പിന്നർ ഒമ്പതു ഫോറും ഒരു സിക്സും അടക്കം അടിച്ചുകൂട്ടിയത് 42 റൺസാണ്. ഒടുവിൽ നരെയ്നെ തളക്കാൻ ഗുജറാത്ത് ലയൺസ് ക്യാപ്റ്റൻ സുരേഷ് റെയ്നതന്നെ വേണ്ടിവന്നു. റെയ്നയുടെ ആദ്യ ഒാവറിലെ രണ്ടാം പന്ത് അടിക്കാനുള്ള സുനിൽ നരെയ്െൻറ ശ്രമം പാളിയപ്പോൾ ഫോക്നറുടെ കൈകളിൽ പന്തെത്തി താരം പുറത്തായി. നാലാം ഒാവറിൽ 42 റൺസുമായി സുനിൽ മടങ്ങുേമ്പാൾ മറുവശത്തുണ്ടായിരുന്ന ക്യാപ്റ്റൻ ഗൗതം ഗംഭീറിെൻറ സമ്പാദ്യം വെറും മൂന്ന് റൺസായിരുന്നു.
പിന്നീടെത്തിയ റോബിൻ ഉത്തപ്പയെ കൂട്ടി ഗംഭീർ സ്കോർ ഉയർത്തി. ഫോക്നറുടെ പന്തിൽ ഗംഭീർ പുറത്തായതോടെയാണ് (33) ഉത്തപ്പയുടെ ബാറ്റിങ്ങിന് ചൂടുപിടിക്കുന്നത്. മനീഷ് പാെണ്ഡയെ കൂട്ടുപിടിച്ച് (24) വളരെ വേഗത്തിലായിരുന്നു ഉത്തപ്പയുടെ അർധസെഞ്ച്വറി. രണ്ടു സിക്സും എട്ടുഫോറുമുൾപ്പെടെ 72 റൺസെടുത്ത ഉത്തപ്പയെ പ്രവീൺ കുമാറും മനീഷ് പാണ്ഡെയെ മലയാളി താരം ബേസിൽ തമ്പിയും പുറത്താക്കുകയായിരുന്നു. അവസാനത്തിൽ യൂസുഫ് പത്താൻ (നാലു പന്തിൽ 11*) ടീം സ്കോർ 187െലത്തിക്കുകയായിരുന്നു. ഷാകിബ് അൽഹസൻ ഒരു റൺസുമായി പുറത്താകാതെ നിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.