Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightധവാനും ഹെൻറിക്വസും...

ധവാനും ഹെൻറിക്വസും തിളങ്ങി; മുംബൈക്കെതിരെ ഹൈദരാബാദിന്​ ഏഴു വിക്കറ്റ്​ ജയം

text_fields
bookmark_border
ധവാനും ഹെൻറിക്വസും തിളങ്ങി; മുംബൈക്കെതിരെ ഹൈദരാബാദിന്​ ഏഴു വിക്കറ്റ്​ ജയം
cancel
മുംബൈ: തുടർച്ചയായ മൂന്നു​ ജയവുമായി മുന്നേറിയ മുംബൈ ഇന്ത്യൻസിന്​ സൺറൈസേഴ്​സ്​ ഹൈദരാബാദ്​ തടയിട്ടു. ക്യാപ്​റ്റൻ രോഹിത്​ ശർമയുടെ അർധ സെഞ്ച്വറി (67) മികവിൽ 138 റൺസെടുത്ത മുംബൈയെ ശിഖർ ധവാ​​​െൻറയും(62*) മോയിസസ്​ ഹ​​െൻറിക്വസി​​​െൻറയും (44) ബാറ്റിങ്​ മികവിലാണ്​ ഹൈദരാബാദ്​ മറികടന്നത്​. സ്​കോർ: മുംബൈ 138/7, ഹൈദരാബാദ്​ 140/3. ഹ​​െൻറിക്വസിനു പുറമെ ഡേവിഡ്​ വാർണർ (6), യുവരാജ്​ സിങ്​ (9) എന്നിവരുടെ വിക്കറ്റുകളാണ്​ ഹൈദരാബാദിന്​ നഷ്​ടമായത്​.

ധവാനോടൊപ്പം (62) വിജയ്​ ശങ്കർ(15) പുറത്താകാതെ നിന്നു. ജയത്തോടെ ഹൈദരാബാദ്​ പ്ലേഒാഫിനരികി​െലത്തി. ടോസ്​ നേടി ബാറ്റിങ്​ തെരഞ്ഞെടുത്ത മുംബൈയെ ക്യാപ്​റ്റൻ രോഹിത്​ ശർമയാണ് (45 പന്തിൽ 67 റൺസ്​)​ തകർച്ചയിൽനിന്ന്​  രക്ഷപ്പെടുത്തുന്നത്​. ഒാപണർ ലെൻഡൽ സിമ്മൺസ്​ (1), പാർഥിവ്​ പ​േട്ടൽ (23), നിതീഷ്​ റാണ (9), ഹാർദിക്​ പാണ്ഡ്യ (15) എന്നിവർ നിരാശപ്പെടുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IPL 2017
News Summary - IPL 2017
Next Story