െഎ.പി.എല്ലിൽ വീണ്ടും വാതുവെപ്പ്; മൂന്ന് പേർ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ വീണ്ടും വാതുവെപ്പ് ആരോപണം. മെയ് 10ന് നടന്ന ഗുജറാത്ത് ലയൺസ് -ഡൽഹി ഡെയർ െഡവിൾസ് മത്സരത്തിനിടെ ഹോട്ടലിൽ വതുവെപ്പ് നടത്തിയ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ബി.സി.സി.െഎയും ഇക്കാര്യം സ്ഥിരീകരിച്ചു. അറസ്റ്റ് ചെയ്യപ്പെട്ടവരുെട സൂചനപ്രകാരം വാതുവെപ്പിൽ ഗുജറാത്ത് ലയൺസിലെ ചില താരങ്ങൾക്ക് പങ്കുണ്ടെന്നാണ് വിവരം.
ഒരു അണ്ടർ 19 താരമുൾപ്പെടെ രണ്ടു കളിക്കാരെ പൊലീസ് ചേദ്യം ചെയ്തതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ നിന്നും 40.90 ലക്ഷം രൂപയും അഞ്ചു മൊബൈൽ ഫോണുകളും കണ്ടെടുത്തിട്ടുണ്ട്. വാതുവെപ്പിൽ കളിക്കാർ പെങ്കടുത്തിട്ടുണ്ടോയെന്ന കാര്യത്തിൽ പൊലീസ് വിശദ അന്വേഷണം നടത്തിവരുകയാണ്. 2013ൽ വാതുവെപ്പുമായി ബന്ധപ്പെട്ട് വിലക്ക് നേരിട്ട ചെന്നൈ സൂപ്പർ കിങ്സ്, രാജസ്ഥാൻ റോയൽസ് ടീമുകൾക്ക് പകരമായെത്തിയ ടീമുകളിലൊന്നാണ് ഗുജറാത്ത് ലയൺസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.