തീ തുപ്പി വാട്സനും ധോനിയും; ഡൽഹിക്ക് ജയിക്കാൻ 212
text_fieldsപൂണെ: മഹാരാഷ്ട്രാ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന െഎ.പി.എൽ മത്സരത്തിൽ ടോസ് നേടിയ ഡൽഹി ഡെയർഡെവിൾസ് നായകൻ ശ്രേയസ് അയ്യർ ചെന്നൈ സൂപ്പർ കിങ്സിനെ ബാറ്റിങ്ങിനയച്ചപ്പോൾ ഇത്ര പ്രതീക്ഷിച്ചു കാണില്ല. 20 ഒാവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ധോനിപ്പട അടിച്ചെടുത്തത് 211 റൺസ്. ഒാപണർമാരായ ഷെയ്ൻ വാട്സനും(78) ഫാഫ് ഡു പ്ലെസിസും(33) തുടക്കമിട്ട വെടിക്കെട്ട് അമ്പാട്ടി റായ്ഡുവും(41) നായകൻ ധോനിയും (51) ഏറ്റെടുത്തതോടെ ചെന്നൈ സ്കോർ ശരവേഗം കുതിക്കുകയായിരുന്നു.
40 പന്തിൽ ഏഴ് സികസും നാല് ബൗണ്ടറിയുമടങ്ങുന്നതാണ് വാട്സെൻറ 78 റൺസ്. 22 പന്തിൽ അഞ്ച് സിക്സും രണ്ട് ബൗണ്ടറിയുമടിച്ചാണ് ധോനിയുടെ 51 റൺസ്. ഒന്നാം വിക്കറ്റിൽ ഡു പ്ലെസിസും വാട്സനും ചേർത്തത് 102 റൺസ്. വിജയ് ശങ്കറിെൻറ പന്തിൽ ഡുപ്ലെസിസ് പുറത്തായതിന് ശേഷം വന്ന സുരേഷ് റൈനയെ (1) മാക്സ്വെൽ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. ഡൽഹിക്ക് വേണ്ടി വിജയ് ശങ്കർ രണ്ട് വിക്കറ്റുകളെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.