അയ്യർ ദി ഗ്രേറ്റ്; കൊൽക്കത്തക്കെതിരെ ഡൽഹിക്ക് 55 റൺസ് ജയം
text_fieldsന്യൂഡൽഹി: നായകനായി ശ്രേയസ് അയ്യരെത്തിയതിനു പിന്നാലെ ഡൽഹി ഡെയർഡെവിൾസ് ഉയിർത്തെഴുന്നേറ്റു. ഗൗതം ഗംഭീറിൽനിന്ന് ക്യാപ്റ്റൻ സ്ഥാനമേറ്റെടുത്ത േശ്രയസ് അയ്യർ വെടിക്കെട്ട് ബാറ്റിങ്ങുമായി (40 പന്തിൽ 93) മുന്നിൽനിന്ന് നയിച്ചപ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 55 റൺസിെൻറ ഗംഭീര ജയം.
ആദ്യ ബാറ്റുചെയ്ത ഡൽഹി നാലു വിക്കറ്റ് നഷ്ടത്തിൽ 219 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഗൗതം ഗംഭീറില്ലാതെയാണ് ഡെവിൾസ് കളിച്ചത്. 10 സിക്സും മൂന്ന് ബൗണ്ടറിയും നേടിയാണ് ശ്രേയസ് വെടിക്കെട്ടിന് നേതൃത്വം നൽകിയത്.
ഒാപണർ പൃഥ്വി ഷാ (44 പന്തിൽ 62), കോളിൻ മൺറോ (33), ഗ്ലെൻ മക്സ്വെൽ (27) എന്നിവരും കാര്യമായ സംഭാവന നൽകി. ഋഷഭ് പന്ത് (0) മാത്രമേ ബാറ്റിങ് നിരയിൽ നിരാശപ്പെടുത്തിയുള്ളൂ. കൊൽക്കത്തയുടെ മറുപടി ബാറ്റിങ്ങിൽ സുനിൽ നരെയ്ൻ (26), ആന്ദ്രെ റസൽ (44), ശുഭ്മാൻഗിൽ (37), ക്യാപ്റ്റൻ ദിനേശ് കാർത്തിക് (18) എന്നിവർ പൊരുതിയെങ്കിലും കൂറ്റൻ സ്കോറിനെ പിന്തുടരാനുള്ള വീര്യമില്ലാതെ പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.