തുടർതോൽവികളുടെ ഭാരവുമായി ഗംഭീർ നായക സ്ഥാനമൊഴിഞ്ഞു; ഡൽഹിക്ക് ഇനി ശ്രേയസ് കാലം
text_fieldsന്യൂഡൽഹി: െഎ.പി.എല്ലിൽ ഡൽഹി ഡെയർഡെവിൾസിെൻറ തുടർതോൽവികളുടെ ഉത്തരവാദിത്തമേറ്റെടുത്ത് ഗൗതം ഗംഭീർ ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞു. ശ്രേയസ് അയ്യരാണ് പുതിയ ക്യാപ്റ്റൻ. 11ാം സീസണിൽ ആറ് കളി കഴിഞ്ഞപ്പോൾ അഞ്ചിലും തോറ്റ ഡൽഹി പോയൻറ് പട്ടികയിൽ എട്ടാം സ്ഥാനത്താണിപ്പോൾ. കൊൽക്കത്തയെ രണ്ടു തവണ കിരീടമണിയിച്ചതിെൻറ പകിട്ടുമായി സ്വന്തം നാടായ ഡൽഹിയെ നയിക്കാനെത്തിയ ഗംഭീറിന് മുംബൈക്കെതിരെ മാത്രമേ ടീമിനെ ജയിപ്പിക്കാനായുള്ളൂ.
ക്യാപ്റ്റനെന നിലയിൽ തീരുമാനങ്ങൾ പിഴക്കുന്നതും വ്യക്തിഗത പ്രകടനം മങ്ങുന്നതും ഗംഭീറിനെതിരെ വിമർശനങ്ങൾക്ക് കാരണമായി. ഇതോടെയാണ് രാജി തീരുമാനമെടുത്തതെന്നാണ് റിപ്പോർട്ട്. ആദ്യ മത്സരത്തില്‍ നേടിയ അർധശതകം (55) ഒഴിച്ചാൽ ബാറ്റിങ്ങിൽ അേമ്പ പരാജയമായിരുന്നു. അഞ്ച് ഇന്നിങ്സിൽ ബാറ്റുചെയ്ത ഗംഭീറിന് 85 റൺസ് മാത്രമേ സ്കോർ ചെയ്യാനായുള്ളൂ. 55, 15, 8, 3, 4 എന്നിങ്ങനെയാണ് ഒാരോ ഇന്നിങ്സിലെയും പ്രകടനം.
െഎ.പി.എല്ലിലെ ഏറ്റവും ഉയർന്ന റൺവേട്ടക്കാരിൽ നാലാം സ്ഥാനത്തുള്ള ഗംഭീർ നാടിനൊപ്പം ചേർന്നതോടെ വലിയ പ്രതീക്ഷയിലായിരുന്നു ഡൽഹി. െഎ.പി.എല്ലിൽ 152 ഇന്നിങ്സിൽ 4217 റൺസ് നേടിയിട്ടുണ്ട്. പക്ഷേ, ഗംഭീർ നിറംമങ്ങുകയും കഗിസോ റബാദയുടെ പരിക്കും എല്ലാം ചേർന്നതോടെ ഡെവിൾസിെൻറ സീസൺ നഷ്ടങ്ങളുടേതായി.
പഞ്ചാബിനെതിരെ ആദ്യ മത്സരത്തിൽ ഏഴു വിക്കറ്റ്, രണ്ടാം മത്സരത്തിൽ നാല് റൺസ്, രാജസ്ഥാനെതിരെ ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം 10 റൺസ്, കൊൽക്കത്തയോട് 71 റൺസ്, ബംഗളൂരുവിനോട് ആറ് വിക്കറ്റ് എന്നിങ്ങനെയാണ് ഡൽഹിയുടെ പരാജയത്തിെൻറ കണക്ക്. പ്രതീക്ഷകൾ ഇനിയും അവസാനിച്ചിട്ടില്ലെന്നിരിക്കെ ശ്രേയസ് അയ്യരുടെ കീഴിൽ ഡൽഹിയുടെ ഭാവി എങ്ങനെയെന്ന് കണ്ടുതന്നെ മനസ്സിലാക്കാം. നാളെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് ഡൽഹിയുടെ അടുത്ത മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.