കൊൽക്കത്തക്ക് ജയം; പ്ലേ ഒാഫിൽ
text_fieldsഹൈദരാബാദ്: നിർണായക മത്സരത്തിൽ ഹൈദരാബാദ് സൺറൈസേഴ്സിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് പ്ലേ ഒാഫിൽ. ഹൈദരാബാദ് കുറിച്ച 173 റൺസ് വിജയലക്ഷ്യം ക്രിസ് ലിൻ (55), റോബിൻ ഉത്തപ്പ (45), സുനിൽ നരെയ്ൻ (29) ക്യാപ്റ്റൻ ദിനേഷ് കാർത്തിക്(26*) എന്നിവരുടെ മികവിൽ അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കൊൽക്കത്ത ലക്ഷ്യം കണ്ടത്. ഇതോടെ, പ്ലേ ഒാഫിൽ ഇടം നേടുന്ന മൂന്നാമത്തെ ടീമായി കൊൽക്കത്ത.
അനയാസേന ലക്ഷ്യത്തിലേക്ക് കുതിക്കുകയായിരുന്ന കൊൽക്കത്തക്ക് അവസാന ഒാവറിൽ നിതീഷ് റാണ (7) പുറത്തായത് ആശങ്കക്ക് വക നൽകിയെങ്കിലും കാർത്തിക് മത്സരത്തിന് വിജയകരമായ അന്ത്യം കുറിച്ചു. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് മുൻനിര ബാറ്റ്സ്മാന്മാരായ ശിഖർ ധവാൻ (50), ശ്രീവത്സ് ഗോസ്വാമി (35), ക്യാപ്റ്റൻ കെയ്ൻ വില്യംസൺ (36) എന്നിവരുടെ മികവിൽ 20 ഒാവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തക്ക് ഒാപണർമാർ അവരാഗ്രഹിച്ച തുടക്കമാണ് നൽകിയത്. ലിന്നും നരെയ്നും ചേർന്ന് നാലാം ഒാവറിൽ സ്കോർ 50 കടത്തി.
എന്നാൽ, ആ ഒാവറിൽതന്നെ അപകടകാരിയായ നരെയ്നെ മടക്കി ശാകിബ് അൽ ഹസൻ ഹൈദരാബാദിന് ആശ്വാസമേകി. എന്നാൽ, ഉത്തപ്പയെ കൂട്ടുപിടിച്ച് പ്രയാണം തുടർന്ന ലിന് സ്കോർ ഉയർത്തിക്കൊണ്ടിരുന്നു. മൂന്ന് സിക്സും നാല് ബൗണ്ടറിയുമടങ്ങുന്നതാണ് ലിന്നിെൻറ അർധ സെഞ്ച്വറി. ബോർഡിൽ 119 റൺസ് ഉള്ളപ്പോൾ മനീഷ് പാണ്ഡെക്ക് ക്യാച്ച് നൽകി ലിൻ മടങ്ങുേമ്പാൾ സുരക്ഷിതമായ നിലയിലെത്തിയിരുന്നു കൊൽക്കത്തക്ക് പിന്നീട് മത്സരം വിജയിപ്പിക്കേണ്ട ബാധ്യത മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൊൽക്കത്തക്കായി പ്രസീത് കൃഷ്ണൻ നാല് വിക്കറ്റ് വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.