തുടർതോൽവിക്ക് വിരാമം; ചെന്നൈയെ മലർത്തിയടിച്ച് മുംബൈ
text_fieldsപുണെ: പ്ലേ ഒാഫ് സാധ്യതകളിലേക്ക് ബാറ്റ് വീശാൻ അനിവാര്യമായ വിജയം മുംബൈ ഇന്ത്യൻസ് നേടിയെടുത്തു. പോയൻറ് പട്ടികയിൽ മുന്നിൽ നിൽക്കുന്നവരും ഏറ്റവും പിറകിലുള്ളവരും തമ്മിലുള്ള പോരിൽ നിലവിലെ ജേതാക്കൾ കുടിയായ മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിങ്സിനെ എട്ട് വിക്കറ്റിനാണ് തകർത്തത്.
പുണെയിലെ തങ്ങളുടെ ‘ഹോം’ ഗ്രൗണ്ടിൽ നടന്ന കളിയിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഒാവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ 169 റൺസെടുത്തപ്പോൾ മുംബൈ രണ്ട് പന്ത് ബാക്കിയിരിക്കെ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ ജയത്തിലെത്തുകയായിരുന്നു.
മൂന്നാമനായി ക്രീസിലെത്തിയ ക്യാപ്റ്റൻ രോഹിത് ശർമ (33 പന്തിൽ രണ്ട് സിക്സും ആറ് ഫോറുമടക്കം 56 നോട്ടൗട്ട്) മുന്നിൽ നിന്ന് നയിച്ചപ്പോൾ ഒാപണർമാരായ എവിൻ ലൂയിസും (43 പന്തിൽ രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 47) സൂര്യകുമാർ യാദവും (34 പന്തിൽ ഒരു സിക്സും അഞ്ച് ഫോറുമടക്കം 44) മികച്ച പിന്തുണ നൽകി. ഹാർദിക് പാണ്ഡ്യ (എട്ട് പന്തിൽ ഒരു സിക്സടക്കം 13 നോട്ടൗട്ട്) ആയിരുന്നു വിജയം നേടുേമ്പാൾ രോഹിതിനൊപ്പം ക്രീസിൽ. രോഹിതാണ് മാൻ ഒാഫ് ദ മാച്ച്.
നേരത്തേ, 47 പന്തിൽ നാല് സിക്സും ആറ് ഫോറുമടക്കം 75 റൺസടിച്ച സുരേഷ് റെയ്നയും ഉജ്വല ഫോം തുടർന്ന അമ്പാട്ടി റായുഡുവും (35 പന്തിൽ നാല് സിക്സും രണ്ട് ഫോറുമടക്കം 46) കാഴ്ചവെച്ച ബാറ്റിങ്ങാണ് ചെന്നൈക്ക് തരക്കേടില്ലാത്ത സ്കോർ സമ്മാനിച്ചത്. എന്നാൽ തുടക്കത്തിലെ സ്കോറിങ് വേഗം പിന്നീട് നിലനിർത്താൻ കഴിയാതിരുന്നതോടെ കൂറ്റൻ സ്കോറിലേക്ക് നീങ്ങാൻ ചെന്നൈക്കായില്ല.
നിർണായകമായ ഏഴാം മത്സരത്തിൽ ടോസ് നേടിയ മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ ചെന്നൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇന്നിങ്സിെൻറ അഞ്ചാം ഒാവറിൽ സ്കോർ 26ൽ എത്തിനിൽക്കേ ചെെന്നെക്ക് ഷെയ്ൻ വാട്സണെ (12) നഷ്ടമായി. തുടർന്ന് ഒത്തുചേർന്ന റായുഡുവും സുരേഷ് റെയ്നയും ചെന്നൈയെ മുന്നോട്ടുനയിച്ചു. രണ്ടാം വിക്കറ്റിൽ ഇരുവരും 71 റൺസാണ് കൂട്ടിച്ചേർത്തത്.
The Captain's walk to the middle gets the house on its feet.#CSKvMI #VIVOIPL pic.twitter.com/FaqKoCCxkN
— IndianPremierLeague (@IPL) April 28, 2018
ക്രുണാൽ പാണ്ഡ്യയുടെ പന്തിൽ ബെൻ കട്ടിങ്ങിന് ക്യാച്ച് നൽകി റായുഡു (46) മടങ്ങുേമ്പാൾ സ്കോർബോർഡിൽ 97 റൺസായിരുന്നു. ശേഷം ക്രീസിലെത്തിയ ക്യാപ്റ്റൻ ധോണിയെ കൂട്ടുപിടിച്ച് റെയ്ന സ്കോർ ബോർഡ് ചലിപ്പിക്കാൻ തുടങ്ങി. എന്നാൽ, റെയ്ന അർധശതകം തികച്ചതിനു പിന്നാലെ 17ാം ഒാവറിലെ ആദ്യ പന്തിൽ ധോണിയെ (26) എവിൻ ലൂയിസിെൻറ കൈകളിലെത്തിച്ച് മിച്ചൽ മക്ലനാഗൻ കൂട്ടുകെട്ട് പൊളിച്ചു. ബ്രാവോ വന്നപോലെതന്നെ മക്ലനാഗെൻറ പന്തിൽ മായങ്ക് മാർകണ്ഡെക്ക് ക്യാച്ച് നൽകി പൂജ്യനായി മടങ്ങി. സാം ബില്ലിങ്സിനും (3) തിളങ്ങാനായില്ല. മക്ലനാഗനും ക്രുണാൽ പാണ്ഡ്യയും രണ്ട് വിക്കറ്റ് വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.