ഗെയ്ൽ കൊടുങ്കാറ്റിൽ കടപുഴകി ഹൈദരാബാദ്; പഞ്ചാബിന് 15 റൺസ് ജയം
text_fieldsചണ്ഡിഗഢ്: ട്വൻറി20യിലെ റണ്ണുകളുടെ രാജാവ് ക്രിസ്റ്റഫർ ഹെൻറി ഗെയ്ൽ എന്ന 38കാരൻ വീണ്ടും ബാറ്റുകൊണ്ട് വിസ്മയം കാണിച്ചപ്പോൾ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ കിങ്സ് ഇലവൻ പഞ്ചാബിന് 15 റൺസ് ജയം. ഗെയ്ലിെൻറ കൂറ്റനടിയിൽ 20 ഒാവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് 193 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് 178 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ക്യാപ്റ്റൻ കെയ്ൻ വില്യംസണും (54) മനീഷ് പാണ്ഡെയുമാണ് (57) ഹൈദരാബാദിനായി തിളങ്ങിയത്.
ആദ്യ രണ്ടു കളികളിൽ അവസരം ലഭിക്കാതിരുന്ന ഗെയ്ൽ മൂന്നാം കളിയിൽ അർധ സെഞ്ച്വറി നേടിയത് നാലാം മത്സരത്തിൽ സെഞ്ച്വറിയാക്കി മെച്ചപ്പെടുത്തിയപ്പോൾ ഇടൈങ്കയെൻറ ബാറ്റിൽനിന്ന് പിറന്നത് 63 പന്തിൽ 104 റൺസ്. ഇന്നിങ്സിന് തുടക്കമിട്ട് അവസാനിച്ചപ്പോഴും കീഴടങ്ങാതിരുന്ന ഗെയ്ൽ പന്ത് നിലംതൊടാതെ അതിർത്തി കടത്തിയത് 11 തവണ.
ഒരുവട്ടം നിലം തൊട്ടും പന്ത് ബൗണ്ടറിയിലെത്തി. കരുൺ നായർ (31), ലോകേഷ് രാഹുൽ (18), മായങ്ക് അഗർവാൾ (18), ആരോൺ ഫിഞ്ച് (14 നോട്ടൗട്ട്) എന്നിവർ ഗെയ്ലിന് പിന്തുണ നൽകി. ഗെയ്ലിെൻറ നാല് സിക്സറടക്കം ഒരോവറിൽ വിട്ടുകൊടുത്ത 27 റൺസടക്കം റാഷിദ് നാലോവറിൽ 55 റൺസ് വഴങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.