ഐ.പി.എൽ: രഹാനക്ക് 12 ലക്ഷം പിഴ
text_fieldsമുംബൈ: കുറഞ്ഞ ഒാവർ നിരക്കിനെ തുടർന്ന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനക്ക് 12 ലക്ഷം പിഴ. നിശ്ചിത സമയത്തിനുള്ളിൽ ഒാവർ പൂർത്തിയാക്കാത്തതിനെ തുടർന്ന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനക്ക് 12 ലക്ഷം രൂപ പിഴ ചുമത്തുന്നുവെന്നാണ് െഎ.പി.എൽ അധികൃതർ അറിയിച്ചിരിക്കുന്നത്. വാങ്കഡേ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിനെതിരായ മൽസരത്തിനിടെയായിരുന്നു സംഭവം.
പ്ലേ ഒാഫ് പ്രതീക്ഷകൾ നില നിർത്താൻ ജയം അനിവാര്യമായിരുന്ന മൽസരത്തിൽ രാജസ്ഥാൻ റോയൽസ് മുംബൈയെ ഏഴ് വിക്കറ്റിന് തകർത്തിരുന്നു. ജോസ് ബട്ട്ലറിെൻറ തകർപ്പൻ ഇന്നിങ്സിെൻറ കരുത്തിലായിരുന്നു രാജസ്ഥാൻ റോയൽസിെൻറ വിജയം. വിജയത്തോടെ 12 മൽസരങ്ങളിൽ നിന്ന് 12 പോയിൻറുമായി രാജസ്ഥാൻ റോയൽസ് അഞ്ചാം സ്ഥാനത്താണ്.
നേരത്തെ റോയൽ ചലഞ്ചേഴ്സ് ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും കുറഞ്ഞ ഒാവർ നിരക്കിെൻറ പേരിൽ െഎ.പി.എല്ലിൽ പിഴ ശിക്ഷ ലഭിച്ചിരുന്നു. ചെന്നൈ സൂപ്പർ കിങ്സിനെതിരായ മൽസരത്തിലെ കുറഞ്ഞ ഒാവർ നിരക്കിന് 12 ലക്ഷം രൂപയാണ് കോഹ്ലിക്കും പിഴ ചുമത്തിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.