Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഹൈദരാബാദിനെതിരെ ജയം;...

ഹൈദരാബാദിനെതിരെ ജയം; പ്ലേഒാഫ്​ പ്രതീക്ഷയോടെ ബംഗളൂരു

text_fields
bookmark_border
rcb
cancel

ബംഗളൂരു: ചിന്നസ്വാമി സ്​റ്റേഡിയത്തിൽ എബി ഡിവില്ലിയേഴ്​സും (39 പന്തിൽ 69) മുഇൗൻ അലിയും (34 പന്തിൽ 65) ഗ്രാൻഡ്​ഹോമും (17 പന്തിൽ 40) ചേർന്ന്​ വെടിക്കെട്ടിന്​ തിരികൊളുത്തിയപ്പോൾ ​നിർണായക മത്സരത്തിൽ സൺറൈസേഴ്​സ്​ ഹൈദരാബാദിനെതിരെ​ ബംഗളൂരു റോയൽ ചലഞ്ചേഴ്​സിന്​ 14 റൺസ്​ ജയം. ബംഗളൂരുവി​​െൻറ 218 എന്ന കൂറ്റൻ സ്​കോറിനെതിരെ അടിക്ക്​ തിരിച്ചടിയെന്നോണം ഹൈദരാബാദ്​ ക്യാപ്​റ്റൻ കെയിൻ വില്യംസണും (42 പന്തിൽ 81) മനീഷ്​ പാണ്ഡെയും (38 പന്തിൽ 62) പൊരുതിനോക്കിയെങ്കിലും ലക്ഷ്യംകണ്ടില്ല. സ്​കോർ ബംഗളൂരു: 218​/ 6, ഹൈദരാബാദ്​: 204/3. ഇതോടെ  പ്ലേഒാഫ്​ പോരാട്ടം ​വീണ്ടും മുറുകി. പ്രതീക്ഷ നിലനിർത്തിയ ബംഗളൂരുവിന്​ രാജസ്​ഥാനെതിരെയാണ്​ അവസാന മത്സരം.

ടോസ്​ നേടിയ ഹൈദരാബാദ്​ ബംഗളൂരുവിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ ഒാവറുകളിൽ തന്നെ പാർഥിവ്​ പ​േട്ടൽ (1) ക്യാപ്​റ്റൻ വിരാട്​ കോഹ്​ലി (12) എന്നിവരെ ബംഗളൂരുവിന്​ നഷ്​ടമായി. എന്നാൽ, പിന്നീട്​ ഒത്തുചേർന്ന എബി ഡിവില്ലിയേഴ്​സും മോയിൻ അലിയും ഗ്രാൻഡ്​ഹോമും ചേർന്ന്​ ഹൈദരാബാദ്​ ബൗളർമാർക്കെതിരെ ആക്രമിച്ച്​ കളിച്ചപ്പോൾ ബംഗളൂരു സ്​കോർ കുതിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Royal Challengers BangaloreSunrisers Hyderabadmalayalam newssports newsIPL 2018
News Summary - IPL 2018 rcb- Sports news
Next Story