സഞ്ജുവിൻെറ വിഷു വെടിക്കെട്ടിൽ തകർന്ന് ബംഗളൂരു
text_fieldsബംഗളൂരു: മലയാളികൾക്ക് വിഷുക്കൈനീട്ടമായി സഞ്ജു വി. സാംസൺ 10 സിക്സറുകൾ പറത്തിയ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് കൂറ്റൻ വിജയം. വെടിക്കെട്ട് ഇന്നിങ്സുമായി മലയാളികളുടെ പ്രിയതാരം സഞ്ജു തിളങ്ങിയപ്പോൾ നീലപ്പട സീസണിലെ രണ്ടാം ജയം സ്വന്തമാക്കി. 10 സിക്സും രണ്ട് ബൗണ്ടറികളുമടക്കം 45 പന്തിൽ 92 റൺസെടുത്ത സഞ്ജുവിെൻറ മികവിൽ 217 എന്ന കൂറ്റൻ ലക്ഷ്യമായിരുന്നു രാജസ്ഥാൻ റോയൽസ് ബെംഗളൂരുവിന് മുന്നിലേക്ക് വച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയരെ 20 ഒാവറിൽ 198 റൺസിന് ഒതുക്കി. സ്കോർ: രാജസ്ഥാൻ റോയൽസ്: 217/4 ബെംഗളൂരു: 198/6.
ബംഗളൂരുവിന് വേണ്ടി നായകൻ വിരാട് കോഹ്ലി 30 പന്തിൽ 57 റൺെസടുത്തു. മന്ദീപ് സിങ് (47) വാഷിങ്ടൺ സുന്ദർ (35) എന്നിവർ തിളങ്ങിയെങ്കിലും സ്വന്തം നാട്ടിൽ രണ്ടാം വിജയം നേടാൻ ആർ.സി.ബിക്ക് ആയില്ല. രാജസ്ഥാന് വേണ്ടി ശ്രേയസ് ഗോപാല്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. കൃഷ്ണപ്പ ഗൗതം, ബെന്‍ സ്റ്റോക്ക്‌സ്, ഷോര്‍ട്ട്, ബെന്‍ ലാഫ്‌ലിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു.
45 പന്തുകളിൽ രണ്ട് ബൗണ്ടറികളും പത്ത് എണ്ണം പറഞ്ഞ സിക്സറുകളുമാണ് സഞ്ജുവിെൻറ ബാറ്റിൽ നിന്നും പിറന്നത്. നിലവിൽ മൂന്ന് കളികളിൽ നിന്നായി 151 റൺസുള്ള സഞ്ജു ശിഖർ ധവാനെ കടത്തിവെട്ടി ഒാറഞ്ച് െതാപ്പിയും കൈക്കലാക്കി.
ഒാപണർമാരായ നായകൻ അജിൻക്യ രഹാനെയും ഷോർട്ടും ചേർന്ന് ഭേദപ്പെട്ട തുടക്കമായിരുന്നു രാജസ്ഥാന് നൽകിയത്. എന്നാൽ 20 പന്തുകൾ നേരിട്ട് 36 റൺസടിച്ച നായകൻ പുറത്താവുകയായിരുന്നു. തുടർന്ന് ഷോർട്ടും കൂടാരം കയറിയതോടെ രാജസ്ഥാൻ പതറിയിരുന്നു. തുടർന്ന് വന്ന സഞ്ജു, ബെൻ സ്റ്റോകിനൊപ്പം 49 റൺസിെൻറയും ജോസ് ബട്ലർക്കൊപ്പം 73 റൺസിെൻറയും കൂട്ടുകെട്ടുണ്ടാക്കിയാണ് സ്കോർ വേഗത്തിൽ ചലിപ്പിച്ചത്. രാജസ്ഥാന് വേണ്ടി സ്റ്റോക്സ് 27 റൺസും ബട്ലർ 23 റൺസും നേടി. ബംഗളൂരുവിന് വേണ്ടി യുസ്വേന്ദ്ര ചാഹലും ക്രിസ് വോക്സും രണ്ടുവീതം വിക്കറ്റുകളെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.